ഇന്ത്യയ്ക്കായി തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് കാര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഫ്രഞ്ച് വാഹന ഭീമനായ സിട്രോണ്‍. സിട്രോണ്‍ C3യെ അടിസ്ഥാനമാക്കി എത്തുന്ന ഇലക്ട്രിക് കാറിന്റെ പേര് സിഇഒ എന്നാണ്. അടുത്ത വര്‍ഷം ആദ്യത്തോടെ വാഹനത്തിന്റെ അരങ്ങേറ്റം നടക്കും.
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാര്‍ കമ്പനി 2023-ല്‍ പുറത്തിറക്കുമെന്ന് ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കള്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇസി3 പുറത്തിറക്കുമെന്ന് സിട്രോണ്‍ ബ്രാന്‍ഡിന്റെ മാതൃകമ്പനിയായ സ്റ്റെല്ലാന്റിസിന്റെ സിഇഒ കാര്‍ലോസ് ടവേറസ് നേരത്തെ പറഞ്ഞിരുന്നു. അടുത്ത വര്‍ഷം ജനുവരി ആദ്യം, ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യന്‍ ഓട്ടോ എക്സ്പോയില്‍ ഇത് പ്രദര്‍ശിപ്പിച്ചേക്കുമെന്ന് സൂചന നല്‍കി. വരാനിരിക്കുന്ന ഇലക്ട്രിക് കാറിന്റെ ടീസറും സിട്രോണ്‍ അടുത്തിടെ പുറത്തിറക്കി.
അതേസമയം കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ പങ്കിടുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇത് ഔദ്യോഗിക അരങ്ങേറ്റത്തിന് അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ec3 ഇലക്ട്രിക് വാഹനം ഇന്ത്യയില്‍ പ്രാദേശികമായി നിര്‍മ്മിക്കുമെന്ന് സിട്രോണ്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇത് മോഡലിന് മത്സരാധിഷ്ഠിതമായ വിലനിര്‍ണ്ണയിക്കാന്‍ കമ്പനിയെ സഹായിക്കും.