കാലിഫോര്‍ണിയ: സ്റ്റാര്‍ ലിങ്ക് എന്ന ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനത്തിന്റെ സഹായത്തോടെ വാഹനങ്ങളില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭിക്കാനുള്ള പദ്ധതി സ്വകാര്യ ബഹിരാകാശ വ്യവസായ സ്ഥാപനമായ സ്‌പേസ് എക്‌സ്. യു.എസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷനില്‍, ഈ പദ്ധതിക്കായി സ്‌പേസ് എക്‌സ് അപേക്ഷ നല്‍കിയിട്ടുണ്ട്. ടെസ് ല കാറുകള്‍ അടക്കം, ചരക്കുലോറികള്‍, കപ്പലുകള്‍, വിമാനങ്ങള്‍ എന്നിവയിലെല്ലാം ഇതിന്റെ ഉപയോഗം എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.