ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്; രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിരക്കിൽ

ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്; രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിരക്കിൽ

ഇന്ധനവില വീണ്ടും കൂടി. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയും കൂടി.
ഇന്ധനവില രണ്ടു വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കില്‍ എത്തി. കൊച്ചി നഗരത്തില്‍ ഒരു ലീറ്റര്‍ പെട്രോളിന് 83 രൂപ 66 പൈസയാണ് വില. ഡീസലിന് 77 രൂപ 74 പൈസയും. നവംബര്‍ 20ന് ശേഷം പെട്രോളിന് 2 രൂപ 40 പൈസയും ഡീസലിന് 3 രൂപ 36 പൈസയുമാണ് കൂടിയത്.