രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 4,32,96,692 ആയി
ന്യൂഡൽഹി : കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയിൽ 12,899 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 15 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 4,32,96,692 ആയി.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം ഇന്ത്യ 4,84,924 ടെസ്റ്റുകൾ നടത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,24,591 വാക്‌സിൻ ഡോസുകൾ നൽകി. ഇതോടെ ആകെ നൽകിയ ഡോസുകളുടെ എണ്ണം 1,96,14,88,807 ആയി.