പാലാ: കുടുംബ വഴക്കിനെത്തുടർന്ന് യുവാവ് ഭാര്യാമാതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്നു. പൊള്ളലേറ്റ മരുമകനും മരിച്ചു. അന്ത്യാളം പരവൻപറമ്പിൽ സോമന്റെ ഭാര്യ നിർമല (58), മരുമകൻ കരിങ്കുന്നം സ്വദേശി മനോജ് (42) എന്നിവരാണ് മരിച്ചത്.
കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് ഇരുവരും മരിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെ അന്ത്യാളത്താണ് സംഭവം. കുടുംബ വഴക്കാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസ് പറയുന്നത്. മനോജിനെതിരേ വീട്ടുകാർ മുമ്പ് പോലീസിൽ പരാതി നൽകിയിരുന്നു. ഇയാളുടെ ഭാര്യ ജോലിക്ക് പോകുന്നത് സംബന്ധിച്ച് തർക്കവും വഴക്കും ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
ആറു വയസുകാരൻ മകനുമായി ഭാര്യാവീട്ടിലെത്തിയ മനോജ് ഭാര്യ മാതാവിന്റെയും സ്വന്തം ദേഹത്തും കൈയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പാലാ അഗ്നിരക്ഷാ സേന
Leave feedback about this