മലപ്പുറം: എസ്ഡിപിഐയുമായി ബന്ധപ്പെട്ട് രാജ്യവ്യാപക റെയ്ഡ്. ഡൽഹിയിലെ ദേശീയ ആസ്ഥാനത്ത് അടക്കം 14 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. കേരളത്തിൽ മലപ്പുറത്ത് ഉൾപ്പെടെ മൂന്നിടത്താണ് പരിശോധന. കനത്ത സുരക്ഷാ വിന്യാസത്തിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. എസ്ഡിപിഐ ദേശീയ പ്രസിഡൻറ് എം.കെ.ഫൈസിയുടെ അറസ്റ്റിന് പിന്നാലെയാണ് ഇഡി നടപടി.
എസ്ഡിപിഐയുടെ സാമ്പത്തിക ഇടപാട് നിയന്ത്രിക്കുന്നത് നിരോധിത സംഘടനയായ പിഎഫ്ഐ ആണെന്നാണ് ഇഡി ആരോപിക്കുന്നത്. എസ്ഡിപിഐക്കായി തെരഞ്ഞെടുപ്പ് ഫണ്ട് നൽകുന്നത് പോപ്പുലർ ഫ്രണ്ടിൽ നിന്നാണ്.
എസ്ഡിപിഐ സ്ഥാനാർഥികളെ തീരുമാനിക്കുന്നത് പിഎഫ്ഐ ആണ്. ആന്തരികമായി ഒരു ഇസ്ലാമിക പ്രസ്ഥാനമായും ബാഹ്യമായി സാമൂഹിക പ്രസ്ഥാനമായും ഇവർ പ്രവർത്തിക്കുന്നതായും ഇഡി വ്യക്തമാക്കിയിരുന്നു.
Leave feedback about this