കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബി.ജെ.പി വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്തെ ആദ്യഘട്ട പോളിംഗ് ശതമാനം വ്യക്തമാക്കുന്നത് ഭരണ മാറ്റത്തിന്റെ ശക്തമായ സൂചനയാണെന്ന് അമിത് ഷാ പറഞ്ഞു.
ഭയത്തിൽ നിന്ന് വിശ്വാസത്തിലേക്കുള്ള മാറ്റമാണ് കണ്ടത്. ബിജെപിയെ അധികാരത്തിലെത്തിക്കാൻ ജനം വലിയ ഉത്സാഹമാണ് കാട്ടിയത്. നല്ല ഭൂരിപക്ഷത്തിൽ ബിജെപി അധികാരത്തിൽ വരും. മമത ബാനർജിക്ക് ഇനി നിലനിൽപില്ല.
രണ്ടാം ഘട്ടത്തിലും മികച്ച പോളിംഗ് രേഖപ്പെടുത്തും ആദ്യഘട്ടത്തിൽ 152 ൽ 110 സീറ്റുകളിലധികം ബിജെപിക്ക് കിട്ടും മമതയുടെ നുണകൾക്ക് ഇനി ആയുസില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave feedback about this