ലുലു ഫൺട്യൂറ ടെൻ പിൻ ബോളിങ്ങ് ടൂർണമെന്റിൽ വിജയിയായി എറണാകുളം സ്വദേശി ഷാബിൻ ഇബ്രാഹിം

ലുലു ഫൺട്യൂറ ടെൻ പിൻ ബോളിങ്ങ് ടൂർണമെന്റിൽ വിജയിയായി എറണാകുളം സ്വദേശി ഷാബിൻ ഇബ്രാഹിം

കൊച്ചി: ലുലു ഫൺട്യൂറയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ടെൻ പിൻ ബോളിങ്ങ് ടൂർണമെന്റിൽ വിജയിയായി എറണാകുളം സ്വദേശി ഷാബിൻ ഇബ്രാഹിം. ജേതാവിന് ഫൺട്യൂറ നൽകിയ ഐഫോൺ 17 സീരിസ് ഫോണും ട്രോഫിയും സമ്മാനിച്ചു. രണ്ടാം സ്ഥാനം നേടിയ മാഞ്ഞാലി സ്വദേശി സി. ഐ.ഷാബിന് 25,000 രൂപയുടെ സ്മാർട്ട് ഫോണും മൂന്നാം സ്ഥാനം നേടിയ അമിത് ഉപാധ്യായയക്ക് 10,000 രൂപയുടെ ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു.

പടം അടിക്കുറിപ്പ്: ലുലുമാളിൽ ലുലു ഫൺട്യൂറ സംഘടിപ്പിച്ച ടെൻ പിൻ ബോളിങ്ങ് ടൂർണമെന്റിൽ നിന്ന്.

തമിഴ്നാട്ടിൽ നിന്നുള്ള മഹിപാൽ സിങ്ങ് മത്സരത്തിന്റെ ടോപ് സ്കോററായി. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 35 ലധികം മത്സരാർത്ഥികളാണ് ടെൻ പിൻ ബോളിങ്ങ് ടൂർണമെന്റിൽ മത്സരിച്ചത്. ഒരാഴ്ച്ച നടന്ന ടൂർണമെന്റിൽ നിന്നും 9 പേർ സെമി ഫൈനലിലും 6 പേർ ഫൈനലിലും മത്സരിച്ചു. ലുലു ഓൺ സെയിലിന്റെ ഭാ​ഗമായി മിഡ് നൈറ്റ് ടൂർണമെന്റിൽ വിജയികളായവർക്ക് ലുലു ഫൺട്യൂറ അധികൃതർ ട്രോഫി സമ്മാനിച്ചു. ലുലു നടത്തിയ ടെൺ പിൻ ടൂർണമെന്റിനെ ടെൺ പിൻ ബോളിങ്ങ് അസോസിയേഷൻ കേരള പ്രസിഡന്റ് ജോസഫ് ചിറ്റിലപ്പള്ളി അഭിനന്ദിച്ചു. യുവതലമുറയെ ബോളിങ്ങ് പരിശീലനത്തിലേക്കും മത്സരങ്ങളിലേക്കും നയിക്കാൻ ഫൺട്യൂറ സംഘടിപ്പിച്ച മത്സരം സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.