പാലക്കാട്: ഹെഡ്ഗേവാർ വിഷയത്തിൽ പാലക്കാട് നഗരമാകൗൺസിൽ ഹാളിൽ കൂട്ടത്തല്ല്. നഗരസഭയിലെ യു.ഡി.എഫ്-ബി.ജെ.പി കൗൺസിലർമാർ തമ്മിലാണ് കൈയാങ്കളി. കെട്ടിടത്തിന് ആർ.എസ്.എസ് നേതാവ് ഹെഡ്ഗേവാറിന്റെ പേരിടാൻ തീരുമാനിച്ചതിനാലാണ് പ്രതിഷേധം. സംഘടിതമായെത്തി യു.ഡി.എഫ് കൗൺസിലർമാർ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് ബി.ജെ.പിയുടെ ആരോപണം. ആരാണ് ഹെഡ്ഗേവാർ എന്ന് ചോദിച്ചാണ് യു.ഡി.എഫ്, എൽ.ഡി.എഫ് അംഗങ്ങൾ ഹാളിലെത്തിയത്.
അതിനു പിന്നാലെ ജിന്ന സ്ട്രീറ്റിന്റെ പേരിൽ പ്രതിഷേധവുമായി ബി.ജെ.പി കൗൺസിലർമാരും രംഗത്തെത്തി. കളിക്കാര സ്ട്രീറ്റ് എന്ന സ്ട്രീറ്റിന്റെ പേര് ജിന്ന സ്ട്രീറ്റ് എന്ന് പേരിട്ടത് അംഗീകരിക്കാൻ കഴിയില്ല എന്നായിരുന്നു ബി.ജെ.പിയുടെ പ്രതിഷേധം.
ഹെഡ്ഗേവാറിനെ അംഗീകരിച്ചില്ല എങ്കിൽ ജിന്നയെയും അംഗീകരിക്കില്ല എന്നായിരുന്നു ബി.ജെ.പി അംഗങ്ങളുടെ മറുവാദം. പഴയ പേര് മതിയെന്നാണ് ബി.ജെ.പി അംഗങ്ങളുടെ വാദം.പാകിസ്താൻ ജിന്നയെ വേണ്ട എന്ന പ്ലക്കാർഡുകളുമായാണ് പ്രതിഷേധക്കാർ എത്തിയത്.
Leave feedback about this