breaking-news India

മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന് ആ​ദ​ര​മ​ര്‍​പ്പി​ച്ച് രാ​ജ്യം; രാഷ്ട്രപതിയും പ്രധാനമന്ത്രിയും പുഷ്പചക്രം അർപ്പിച്ചു

ന്യൂ​ഡ​ൽ​ഹി: അ​ന്ത​രി​ച്ച മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി​രു​ന്ന മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന് ആ​ദ​ര​മ​ര്‍​പ്പി​ച്ച് രാ​ജ്യം. രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ര്‍​മു, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി എ​ന്നി​വ​ര​ട​ക്ക​മു​ള്ള പ്ര​മു​ഖ​ർ മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന്‍റെ ജ​ൻ​പ​ഥി​ലെ മൂ​ന്നാം ന​മ്പ​ർ വ​സ​തി​യി​ലെ​ത്തി ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു.

ആ​ദ്യ​മെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി പു​ഷ്പ​ച​ക്രം സ​മ​ർ​പ്പി​ച്ചു. പി​ന്നാ​ലെ രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ര്‍​മു, ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ​ദീ​പ് ധ​ന്‍​ക​ർ എ​ന്നി​വ​രും കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ അ​മി​ത് ഷാ, ​ജെ.​പി.​ന​ദ്ദ, രാ​ജ്നാ​ഥ് സിം​ഗ് എ​ന്നി​വ​രും ആ​ദ​ര​മ​ർ‌​പ്പി​ക്കാ​നെ​ത്തി.

കൂ​ടാ​തെ, സോ​ണി​യ ഗാ​ന്ധി, രാ​ഹു​ല്‍ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി, മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ, കെ.​സി.​വേ​ണു​ഗോ​പാ​ല്‍, പ്ര​കാ​ശ് കാ​രാ​ട്ട്, എം.​കെ.​രാ​ഘ​വ​ന്‍ എ​ന്നി​വ​രും വ​സ​തി​യി​ലെ​ത്തി.

ശ​നി​യാ​ഴ്ച​യാ​ണ് മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന്‍റെ സം​സ്കാ​രം ന​ട​ക്കു​ക. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൾ അ​മേ​രി​ക്ക​യി​ൽ നി​ന്ന് എ​ത്തി​യ​തി​നു ശേ​ഷ​മാ​യി​രി​ക്കും സം​സ്കാ​ര സ​മ​യം നി​ശ്ച​യി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 8.30ന് ​ഡ​ൽ​ഹി​യി​ലെ എ​ഐ​സി​സി ആ​സ്ഥാ​ന​ത്തും പൊ​തു​ദ​ർ​ശ​ന​മു​ണ്ടാ​കും. പൂ​ർ​ണ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ​യാ​യി​രി​ക്കും സം​സ്കാ​രം ന​ട​ത്തു​ക.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video