കൊച്ചി: ലുലു ഫൺട്യൂറയിൽ ഒരുക്കിയ പുതിയ റൈഡായ മ്യൂസിക്ക് എക്സ്പ്രസിന്റെ ഉദ്ഘാടനം നടൻ ഷൈൻ ടോം ചാക്കോ നിർവഹിച്ചു. കുട്ടികൾക്കും കുടുംബങ്ങൾക്കും ഷോപ്പിങ്ങിനൊപ്പം കൂടുതൽ വിനോദം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ പുതിയ റൈഡ് ഇനി കുട്ടികൾക്കും മുതിർന്നവർക്കും പ്രിയപ്പെട്ട ഇടമായി മാറും. ഇറ്റലി നിർമ്മിത റൈഡിൽ എല്ലാവിധ അത്യുാധുനിക സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഒരേ സമയം 40 പേർക്ക് മ്യൂസിക്ക് എക്സ്പ്രസിൽ യാത്ര ചെയ്യാൻ കഴിയും. ലുലു ഫുഡ് കോർട്ടിനോട് ചേർന്നാണ് പുതിയ റൈഡിന്റെ പ്രവർത്തനം. ഷൈൻ ടോം ചാക്കോ റൈഡിലെ ആദ്യ അനുഭവത്തെ കുറിച്ചും വിവരിച്ചു.

ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും അകമ്പടിയോടെ ഒരുക്കിയ ചടങ്ങിൽ ചുവടു വെച്ചും ചെണ്ടകൊട്ടിയും ഷൈൻ ചടങ്ങിന്റെ മാറ്റ് കൂട്ടി. ഫൺട്യൂറയുടെ കഥാപാത്രമായ ഷേർമാനൊപ്പം ചിത്രം പകർത്തിയും കാത്തുനിന്ന ആരാധകർക്കൊപ്പം സെൽഫി പകർത്തിയുമാണ് താരം മടങ്ങിയത്. ഉദ്ഘാടന ചടങ്ങിൽ ലുലു കൊച്ചി ഡയറക്ടർ സാദിഖ് കാസിം, റീജണൽ ഡയറക്ടർ സുധീഷ് ചെറിയിൽ, ലുലു ഫൺട്യൂറ ജനറൽ മാനേജർ അംബികാപതി, ലുലു മീഡിയ ഹെഡ് എൻ.ബി. സ്വരാജ് തുടങ്ങിയവർ പങ്കെടുത്തു.
പടം അടിക്കുറിപ്പ്:
ലുലു ഫൺട്യൂറയിൽ ഒരുക്കിയ പുതിയ റൈഡായ മ്യൂസിക്ക് എക്സ്പ്രസിന്റെ ഉദ്ഘാടനം നടൻ ഷൈൻ ടോം ചാക്കോ നിർവഹിക്കുന്നു. ലുലുമാൾ മാനേജർ റിചേഷ് ചാലുപ്പറമ്പിൽ, ലുലുമാൾ റീജണൽ ഡയറക്ടർ സുധീഷ് ചെറിയിൽ, ലുലു മീഡിയ ഹെഡ് എൻ.ബി സ്വരാജ്, ജയേഷ് നായർ, ഫൺട്യൂറ ജനറൽ മാനേജർ അംബികാപതി, ഫൺട്യൂറാ മാനേജർ സിയാദ് എന്നിവർ സമീപം.
പടം-2
ലുലു ഫൺട്യൂറയിൽ ഒരുക്കിയ പുതിയ റൈഡായ മ്യൂസിക്ക് എക്സ്പ്രസ് ഉദ്ഘാടനത്തിന് ശേഷം യാത്ര നടത്തുന്ന നടൻ ഷൈൻ ടോം ചാക്കോ.