breaking-news lk-special

തൃശ്ശൂർ വെടിക്കെട്ട് ദുരന്തബാധിതരെ ചേർത്ത് പിടിച്ച് എം.എ യൂസഫലി; മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷവും പരിക്കേറ്റവരുടെ കുടുംബത്തിന് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു

തൃശ്ശൂർ: തൃശ്ശൂരിലെ വെടിക്കെട്ട് ദുരന്തബാധിതർക്ക് കൈത്താങ്ങുമായി ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം ദുരന്തബാധിതർക്ക് ധനസഹായവും പ്രഖ്യാപിച്ചു.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഓരോരുത്തർക്കും ഒരുലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് 50,000 വീതവും സാമ്പത്തിക സഹായമായി നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

തുക തൃശൂർ ജില്ലാ കളക്ടർ മുഖേന വിതരണം ചെയ്യുമെന്നും വ്യക്തമാക്കി. ദുരന്തത്തിൽ ബാധിതരായ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നതായും അദ്ദേഹം കുറിച്ചു. അപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നതായും അദ്ദേഹം തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ചു.

എക്സിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം:-

തൃശൂരിലെ ദാരുണമായ വെടിക്കെട്ട് ദുരന്തത്തിൽ ഞാൻ അതീവ ദുഃഖിതനും വാർത്ത കേട്ടതിന്റെ ഞെട്ടലിലുമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കു എന്റെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

ദുരന്ത മുഖത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഓരോരുത്തർക്കും ഒരു ലക്ഷം വീതവും, പരിക്കേറ്റവർക്ക് 50,000 വീതവും സാമ്പത്തിക സഹായം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ തുക തൃശ്ശൂർ ജില്ലാ കളക്ടർ മുഖേന കൈമാറുന്നതായിരിക്കും.

ദുരന്തത്തിൽ ജീവൻ നഷ്ടമായവരും അവരുടെ കുടുംബ​വും എന്റെ പ്രാർത്ഥനയിലെപ്പോഴുമുണ്ടാകും.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video