breaking-news India

ലഫ്റ്റണന്റ് ജനറൽ എൻ.എസ് രാജാ സുബ്രമണി ഇന്ത്യയുടെ പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്

ന്യൂഡൽഹി: ലഫ്റ്റണന്റ് ജനറൽ എൻ.എസ് രാജാ സുബ്രമണി ഇന്ത്യയുടെ പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി കേന്ദ്ര സർക്കാർ നിയമിച്ചു. നിലവിലെ സി.ഡി.എസായ ആയ അനിൽ ചൗഹാന്റെ കാലാവധി 2026 മേയ് 30ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് നിയമനം. ചുമതലയേൽക്കുന്ന തീയതി മുതൽ പുതിയ നിയമനം പ്രാബല്യത്തിൽ വരും. സിഡി.എസ് പദവിക്കൊപ്പം പ്രതിരോധ മന്ത്രാലയത്തിലെ ഡിപ്പാർട്ട്മെന്റ് ഓഫ് മിലിറ്ററി അഫയേഴ്സിന്റെ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിക്കും.

2025 സെപ്റ്റംബർ 1 മുതൽ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റിൽ മിലിറ്ററി അഡ്വൈസറായി പ്രവർത്തിച്ചുവരുന്ന ലെഫ്റ്റനന്റ് ജനറൽ രാജാ സുബ്രഹ്മണി, 2024 ജൂലൈ മുതൽ 2025 ജൂലൈ വരെ വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫായും സേവനമനുഷ്ഠിച്ചിരുന്നു. അതിന് മുമ്പ് സെൻട്രൽ കമാൻഡിന്റെ ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫായും പ്രവർത്തിച്ചു.

നാഷണൽ ഡിഫൻസ് അക്കാദമിയുടേയും ഇന്ത്യൻ മിലിറ്ററി അക്കാദമിയിലേയും പൂർവവിദ്യാർത്ഥിയായ അദ്ദേഹം 1985 ഡിസംബർ 14ന് ​ഗാർവൽ റൈഫിളിന്റെ എട്ടാം ബറ്റാലിയനിൽ കമ്മീഷൻ നേടി. ബ്രിട്ടനിലെ ജോയിന്റ് സർവീസ് കമാന്റ് ഓഫ് സ്റ്റാഫ് കോളജിലും
ന്യൂഡൽഹിയിലെ നാഷണൽ ഡിഫൻസ് കോളജിലും ഉയർന്ന സൈനിക പഠനം നടത്തി. King’s College Londonയിൽ നിന്ന് മാസ്റ്റർ ഓഫ് ആർട്സും University of Madrasയിൽ നിന്ന് പ്രതിരോധ പഠനത്തിൽ എംഫിലും നേടിയിട്ടുണ്ട്.

40 വർഷത്തിലേറെ നീണ്ട സൈനിക ജീവിതത്തിൽ അസമിലെ Operation Rhinoയുടെ ഭാഗമായി 16 ഗഢ്വാൾ റൈഫിൾസിനെ നയിച്ചതിനൊപ്പം ജമ്മു-കാശ്മീരിലെ 168 ഇൻഫൻട്രി ബ്രിഗേഡിനെയും സെൻട്രൽ സെക്ടറിലെ 17 മൗണ്ടൻ ഡിവിഷനെയും അദ്ദേഹം കമാൻഡ് ചെയ്തിട്ടുണ്ട്. ഇന്ത്യൻ സൈന്യത്തിന്റെ പ്രധാന സ്‌ട്രൈക്ക് കോർപ്പുകളിലൊന്നായ 2 കോർപ്പിനും അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്.

സേവന മികവിനുള്ള അംഗീകാരമായി പരം വിശിഷ്ട സേവ മെഡൽ (PVSM), അതി വിശിഷ്ട സേവ മെഡൽ (AVSM), സേന മെഡൽ (SM), വിശിഷ്ട സേവ മെഡൽ (VSM) എന്നിവ നൽകി ആദരിച്ചിട്ടുണ്ട്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video