പതിവ് തെറ്റിക്കാതെ ഇത്തവണയും അവരെത്തി; പ്രത്യേക പരി​ഗണ അർഹിക്കുന്ന കുട്ടികളെ പൂച്ചെണ്ട് നൽകി വരവേറ്റ് കൊച്ചി ലുലു അധികൃതർ

പതിവ് തെറ്റിക്കാതെ ഇത്തവണയും അവരെത്തി; പ്രത്യേക പരി​ഗണ അർഹിക്കുന്ന കുട്ടികളെ പൂച്ചെണ്ട് നൽകി വരവേറ്റ് കൊച്ചി ലുലു അധികൃതർ

മാളും കളിസ്ഥലവും ആസ്വദിച്ച് കരുന്നുകൾ മടങ്ങി

കൊച്ചി: ലുലുമാൾ കാണണമെന്ന പ്രത്യേക പരി​ഗണന അർഹിക്കുന്ന കുട്ടികളുടെ ആ​ഗ്രഹം പതിവ് തെറ്റിക്കാതെ നിറവേറ്റി കൊച്ചി ലുലുമാൾ അധികൃതർ.കോഴിക്കോട് കുന്നുമ്മൽ ബി.ആർ.സിക്ക് കീഴിലുള്ള 18 ലധികം വിദ്യാർത്ഥികളും അധ്യാപകരും ഇവരുടെ രക്ഷിതാക്കളുമാണ് കഴിഞ്ഞ ദിവസം മാളിലേക്ക് എത്തിയത്. രണ്ട് ദിവസം സംഘടിപ്പിച്ച ദ്വിദിന വിനോദ വിജ്ഞാന യാത്രയുടെ ഭാ​ഗമായിട്ടാണ് ഇവർക്ക് കൊച്ചി ലുലു മാൾ സന്ദർശിക്കാൻ അവസരമൊരുക്കിയത്.

സമ​ഗ്ര ശിക്ഷ അഭയാന്റെ കീഴിൽ വരുന്ന കുന്നുമ്മൽ ബ്ളോക്ക് റിസോഴ്സ് സെന്ററിലെ മേലധികാരികൾ ലുലുമാൾ അധികൃതരെ ബന്ധപ്പെട്ടതോടെയാണ് നടപടികൾ വേ​ഗത്തിലായത്. പിന്നാലെ മാൾ കാണാനും കുട്ടികളുടെ കളിസ്ഥലമായ ഫൺട്യൂറ അടക്കമുള്ള വിനോദ സ്ഥലങ്ങൾ ഇവർക്ക് ആസ്വദിക്കാനും ലുലു അധികൃതർ അവസരമൊരുങ്ങി. കൊച്ചി മെട്രോ കയറി മാളിലേക്ക് എത്തിയ കുട്ടികള ലുലു അധികൃതർ റോസാപൂക്കൾ നൽകി സ്വീകരിച്ചു. ഇവർക്ക് സഞ്ചരിക്കാനായി വീൽ ചെയറും ഒരുക്കിയിരുന്നു. ലുലുവിലെ വിനോദകേന്ദ്രമായ ഫൺ ട്യൂറയിലെ ഒരോ റൈഡുകളിലും കയറി കളിസ്ഥലം ആസ്വദിച്ചു.

ലുലുവിലെ വിനോദ സ്ഥലത്ത് ഭക്ഷണം അടക്കമുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. ലുലു ഫുഡ് കോർട്ടും കളി സ്ഥലങ്ങളും, ഹൈപ്പർ മാർക്കറ്റും തുടങ്ങി ഓരോ കാഴ്ചകളും കൺ നിറയെ കണ്ടാണ് കുട്ടികൾ മടങ്ങിയത്. കുട്ടികളുടെ ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമാണ് സംഭവിച്ചതെന്ന് അധ്യാപകർ പ്രതികരിച്ചു. അധ്യാപകരായ ട്രെയിനർ സി എൻ സനൂപ് , കെ.പി ബിജു പ്രയ്‌സി തോമസ്, സൂരജ് ടി കെ അഞ്ചിമ , അഞ്ജു തുടങ്ങിയ അധ്യാപകർ യാത്രക്ക് നേതൃത്വം നൽകി. ലുലു മാൾ മാനേജർ രജീഷ് ചാലുപ്പറമ്പിൽ, ഓപ്പറേഷൻസ് മാനേജർ.ഒ സുകുമാരൻ, സെക്യൂരിറ്റി മാനേജർ കെ.ആർ ബിജു എന്നിവർ സന്നിഹിതരായിരുന്നു.

പടം അടിക്കുറിപ്പ്:

കൊച്ചി ലുലുമാൾ സന്ദർശിക്കാനെത്തിയ കോഴിക്കോട് കുന്നുമ്മൽ ബി.ആർ.സിയിലെ പ്രത്യേക പരി​ഗണ അർഹിക്കുന്ന കുട്ടികളെ പൂച്ചെണ്ട് നൽകി ലുലു അധികൃതർ സ്വീകരിച്ചപ്പോൾ.

പടം-2
കൊച്ചി ലുലുമാളിലെ ഫൺട്യൂറ റൈഡിൽ വിനോദത്തിലേർപ്പെടുന്ന കുട്ടികൾ.