കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,04,520 രൂപയായി. ഗ്രാമിന് 13,065 രൂപയാണ് നിലവിലെ വില.
18 കാരറ്റ് സ്വർണത്തിനും വിലക്കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 10,735 രൂപയും പവന് 85,880 രൂപയുമാണ് പുതിയ നിരക്ക്.
ഈ ആഴ്ചയും സ്വർണവില നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിക്കുന്നത്. അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് വിലയിൽ നേരിയ മുന്നേറ്റം രേഖപ്പെടുത്തി. വില 0.5 ശതമാനം ഉയർന്നെങ്കിലും ഔൺസിന് ഏകദേശം 3,988 ഡോളർ നിരക്കിലാണ് വ്യാപാരം നടന്നത്.
ഈ ആഴ്ച മാത്രം അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയ്ക്ക് ഏകദേശം 3.5 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. യുഎസ് ഗോൾഡ് ഫ്യൂച്ചേഴ്സ് നിരക്കും ഔൺസിന് 3,992 ഡോളർ വരെ താഴ്ന്നു.
സംസ്ഥാനത്ത് വെള്ളിവിലയും കുറഞ്ഞിട്ടുണ്ട്. നിലവിൽ വെള്ളിയുടെ വില ഗ്രാമിന് 230 രൂപയും 10 ഗ്രാമിന് 2,300 രൂപയുമാണ്.