“ധർമേന്ദ്ര പ്രധാൻ ക്രിമിനൽ വിദ്യാഭ്യാസ മന്ത്രി; രൂക്ഷമായി വിമർശിച്ച് രാഹുൽ ​ഗാന്ധി

“ധർമേന്ദ്ര പ്രധാൻ ക്രിമിനൽ വിദ്യാഭ്യാസ മന്ത്രി; രൂക്ഷമായി വിമർശിച്ച് രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ രൂക്ഷമായി വിമർശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ധർമേന്ദ്ര പ്രധാൻ “ഒരു ക്രിമിനൽ വിദ്യാഭ്യാസ മന്ത്രിയാണ്” എന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

നീറ്റ് പരീക്ഷാ ക്രമക്കേട്, വിദ്യാർഥി പ്രതിഷേധങ്ങൾ, വിദ്യാഭ്യാസ മേഖലയിലെ വിവിധ വിഷയങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ വിമർശനം. കേന്ദ്ര സർക്കാർ വിദ്യാർഥികളുടെ ആശങ്കകൾ ഗൗരവമായി കാണുന്നില്ലെന്നും വിദ്യാഭ്യാസ സംവിധാനത്തെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ബിജെപി നേതാക്കൾ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. പരാമർശം അടിസ്ഥാനരഹിതവും അപകീർത്തികരവുമാണെന്ന് അവർ പ്രതികരിച്ചു.