ലുലു ഓൺ സെയിൽ ഷോപ്പിങ് ആഘോഷമാക്കി ഉപഭോക്താക്കൾ

ലുലു ഓൺ സെയിൽ ഷോപ്പിങ് ആഘോഷമാക്കി ഉപഭോക്താക്കൾ

ഫറുകളുടെ ആവേശവുമായി ആരംഭിച്ച ലുലു ഓൺ സെയിലിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ലുലു മാളുകളിലും ഹൈപ്പർമാർക്കറ്റുകളിലും ആദ്യ ദിനം മുതൽ തന്നെ വലിയ തോതിൽ ആളുകളെത്തി. രാവിലെ മുതൽ അർദ്ധരാത്രി വരെ നീളുന്ന ഷോപ്പിങ്ങ് അന്തരീക്ഷം നിരവധി കുടുംബങ്ങൾക്ക് ആഘോഷ നിമിഷങ്ങളായി മാറുകയാണ്.

ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ, ലുലു കണക്ട്, ലുലു ഡെയ്‌ലി എന്നിവിടങ്ങളിലായി വിവിധ ഉൽപ്പന്നങ്ങൾക്ക് ആകർഷകമായ വിലക്കിഴിവുകളാണ് ഒരുക്കിയിരിക്കുന്നത്. ഫ്ലാറ്റ് ഫിഫ്റ്റി ഓഫറുകളും പ്രത്യേക പ്രമോഷനുകളും ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, പാലക്കാട്, ബെംഗളൂരു, ഹൈദരാബാദ്, ലഖ്നൗ എന്നിവയുൾപ്പെടെ ഇന്ത്യയിലെ ലുലുവിന്റെ 19 സ്റ്റോറുകളിലാണ് ഓഫർ വിൽപ്പന പുരോഗമിക്കുന്നത്. ദേശീയ-അന്തർദേശീയ ബ്രാൻഡുകളുടെ പങ്കാളിത്തവും ഷോപ്പിങ് അനുഭവത്തെ കൂടുതൽ വൈവിധ്യമാർന്നതാക്കുന്നു.
ആവശ്യമായ സാധനങ്ങളും ഫാഷൻ ഉൽപ്പന്നങ്ങളും ഇലക്ട്രോണിക്സ് ഉൾപ്പെടെയുള്ള വിഭാഗങ്ങളും ഒരിടത്ത് നിന്ന് തിരഞ്ഞെടുക്കാനാകുന്നതാണ് നിരവധി ഉപഭോക്താക്കളെ ആകർഷിക്കുന്ന പ്രധാന ഘടകം. ഓഫറുകൾക്കൊപ്പം ഉത്സവാന്തരീക്ഷവും ഷോപ്പിങ്ങിനെ കൂടുതൽ ആസ്വാദ്യകരമാക്കുന്നതായി പലരും പറയുന്നു.

വർഷത്തിൽ രണ്ട് തവണ സംഘടിപ്പിക്കുന്ന ഈ ഓഫർ മേള, സ്ഥിരം ഉപഭോക്താക്കൾക്ക് കാത്തിരിക്കുന്ന ഒരു ഷോപ്പിങ് സീസണായി മാറിയിരിക്കുകയാണ്. വിലക്കിഴിവുകൾക്കൊപ്പം വൈവിധ്യമാർന്ന ബ്രാൻഡുകളും സൗകര്യപ്രദമായ ഷോപ്പിങ് അനുഭവവും ലഭിക്കുന്നതിനാലാണ് ഓരോ വർഷവും കൂടുതൽ ആളുകൾ ഈ ഓഫർ ദിനങ്ങളെ തിരഞ്ഞെടുക്കുന്നതെന്നാണ് ഉപഭോക്താക്കളുടെ അഭിപ്രായം.