പത്തനംതിട്ടയിൽ 13കാരിയെ സഹപാഠികൾ പീഡിപ്പിച്ചതായി പരാതി; എട്ട് പ്രായപൂർത്തിയാകാത്തവർക്കെതിരെ കേസ്

പത്തനംതിട്ടയിൽ 13കാരിയെ സഹപാഠികൾ പീഡിപ്പിച്ചതായി പരാതി; എട്ട് പ്രായപൂർത്തിയാകാത്തവർക്കെതിരെ കേസ്

പത്തനംതിട്ട: പത്തനംതിട്ടയിൽ 13 വയസുകാരിയായ വിദ്യാർഥിനിയെ സഹപാഠികൾ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് കുട്ടി പീഡനവിവരം അധ്യാപകരെ അറിയിച്ചത്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

സംഭവത്തിൽ പ്രായപൂർത്തിയാകാത്ത എട്ട് പേരാണ് പ്രതികളെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇതിൽ ആറുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്.

പരാതിയുടെ അടിസ്ഥാനത്തിൽ കൂടൽ പൊലീസ് രണ്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സ്കൂളിന് സമീപത്തും പിന്നീട് പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിലും വെച്ചാണ് പീഡനം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്.

പ്രതികളെല്ലാം പെൺകുട്ടി പഠിക്കുന്ന അതേ സ്കൂളിലെ വിദ്യാർഥികളാണ്. പ്രതികളിൽ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.