ചെന്നൈ: മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി വിജയിയുടെ സുഹൃത്തുക്കൾ പങ്കെടുത്തതായി ആരോപിച്ച് ബിജെപി ഗവർണർക്ക് പരാതി നൽകി. മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് ജോൺ ആരോഗ്യസാമിയും സുഹൃത്ത് വിഷ്ണു റെഡ്ഡിയും മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തതാണ് പരാതിക്ക് ആധാരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ അറിയിച്ചു.
മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും ഭരണഘടനാപരമായ നടപടിക്രമങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്നും പരാതിയിൽ ആരോപിക്കുന്നു. വിഷയത്തിൽ ഭരണഘടനാപരമായ ഇടപെടൽ നടത്തുകയും മുഖ്യമന്ത്രിയെ ആവശ്യമായ രീതിയിൽ ഉപദേശിക്കണമെന്നും ഗവർണർ രാജേന്ദ്ര അർലേക്കറിനോട് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ബിജെപി സമർപ്പിച്ച നിവേദനം രാജ്ഭവൻ പിന്നീട് പുറത്തുവിട്ടു. അതേസമയം, ജോൺ ആരോഗ്യസാമിയെയും വിഷ്ണു റെഡ്ഡിയെയും കാബിനറ്റ് റാങ്കോടെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കളായി നിയമിച്ചിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ അവർ മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തത് സംബന്ധിച്ചാണ് രാഷ്ട്രീയ വിവാദം ശക്തമായിരിക്കുന്നത്