ചരിത്ര മടക്കം: നാസയുടെ ക്രൂ 11 ഡ്രാഗൺ പേടകം രോഗിയായസഞ്ചാരിയുമായി തിരിച്ചെത്തി; നാല് പേരും സുരക്ഷിതർ
കാലിഫോർണിയ: നാസയുടെ ബഹിരാകാശ നിലയത്തിൽ നിന്ന് 4 സഞ്ചാരികളെയും വഹിച്ച് പുറപ്പെട്ട് ബഹിരാകാശ പേടകം ഭൂമിയിൽ സുരക്ഷിതമായി ഇറങ്ങി. ബഹിരാകാശ സഞ്ചാരികളിൽ ഒരാൾക്ക് രോഗം പിടി പെട്ടതിനെ തുടർന്നാണ് നാലുസഞ്ചാരികളെയും തിരികെ കൊണ്ടുവന്നത്. യു.എസ് ബഹിരാകാശ സഞ്ചാരികളായ സെന കാർഡ്മാൻ, മൈക് ഫിൻകെ, ജപ്പാനിൽ നിന്നുള്ള കിമിയ യുവി, റഷ്യൻ ബഹിരാകാശ സഞ്ചാരി ഒലെഗ് പ്ലാറ്റോനോവ് എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്. ആഗസ്റ്റ് 1ന് ബഹിരാകാശ നിലയത്തിലെത്തിയ സംഘം ഫെബ്രുവരിയിലാണ് മടങ്ങി വരേണ്ടിയിരുന്നത്. ഇതിൽ ഒരാൾക്ക് നിലയത്തിൽ വെച്ച് ആരോഗ്യ
