പാമ്പുകളെ പേടിച്ച് പൊയ്ക്കാലില്‍ നടക്കുന്ന മനുഷ്യരുണ്ട് എത്യോപ്യയില്‍..!
പൊയ്ക്കാലില്‍ നടക്കുന്ന മനുഷ്യരെ സര്‍ക്കസിലും ഘോഷയാത്രകളിലും ധാരാളം കണ്ടിട്ടുണ്ടാകും. എന്നാല്‍, നൂറ്റാണ്ടുകളായി പൊയ്ക്കാലില്‍ നടക്കുന്ന ഒരു ജനവിഭാഗത്തെ സങ്കല്‍പ്പിക്കാന്‍ കഴിയുമോ.. അങ്ങനെയൊരു ജനവിഭാഗമുണ്ട്, എത്യോപ്യയില്‍! എത്യോപ്യയിലെ ബന്ന ഗോത്രവിഭാഗമാണ് പത്തടിയോളം ഉയരമുള്ള രണ്ടു കന്പില്‍ ചവിട്ടി നടക്കുന്നത്. ആര്‍ക്കും അപ്രായോഗികമായി തോന്നിയേക്കാവുന്ന, ലോകം മുഴുവന്‍ കൗതുകത്തോടെ നോക്കുന്ന പൊയ്ക്കാല്‍നടത്തം (സ്റ്റില്‍റ്റ് വാക്കിംഗ്) ബന്നക്കാരെ സംബന്ധിച്ചിടത്തോളം വളരെ ലളിതമായ ജീവിതചര്യ മാത്രമാണ്. വിഷമുള്ള പാമ്പുകളില്‍നിന്നു സ്വയം പരിരക്ഷ നേടാന്‍ ബന്ന ഗോത്രക്കാര്‍ സ്വീകരിച്ച മുന്‍കരുതലുകളുടെ ഭാഗമാണ് പൊയ്ക്കാല്‍നടത്തം- എന്ന