സമ്മാനദാന ചടങ്ങിൽ ആഗയുടെ പരാക്രമം, റണ്ണേഴ്സ് അപ് ചെക്ക് വലിച്ചെറിഞ്ഞു
ഏഷ്യകപ്പ് ഫൈനലില്‍ ഇന്ത്യയോട് തോറ്റതിന് പിന്നാലെ സമ്മാനദാന ചടങ്ങിൽ പാക് നായകൻ്റെ പരാക്രമം. റണ്ണേഴ്സ് അപ് ചെക്ക് വലിച്ചെറിഞ്ഞാണ് പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ കലിപ്പ് തീർത്തത്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രതിനിധി അമിനുള്‍ ഇസ്ലാമില് നിന്ന് ചെക്ക് സ്വീകരിച്ചതിന് പിന്നാലെയായിരുന്നു ആഗയുടെ പരാക്രമം. ഇതോടെ സ്റ്റേഡിയത്തിലുണ്ടായിരുന്ന ആരാധകര്‍ കൂക്കി വിളിക്കുകയും ചെയ്തു.പരാജയം കഠിനമാണെന്ന് ആഗ പ്രതികരിച്ചു. ‘കയ്പ് നിറഞ്ഞതാണ് ഈ തോല്‍വി. ബാറ്റിംഗില്‍ ഞങ്ങള്‍ അത്ര മികച്ച പ്രകടനം പുറത്തെടുത്തുവെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷേ