മുംബൈ: അവസാനംവരെ ആവേശത്തിന്റെ അമിട്ടുകൾ പൊട്ടിച്ചിതറിയ ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ കീഴടക്കി മുംബൈ ഇന്ത്യൻസ് വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് കിരീടം തിരിച്ചു പിടിച്ചു. ഫൈനലിൽ എട്ടു റണ്‍സിന് ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ചു. മുംബൈ 20 ഓവറിൽ ഏഴു വിക്കറ്റിന് 149 റണ്‍സ്.
ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ ഒന്‍പത് വിക്കറ്റിന് 141. മുംബൈ വനിതകൾ രണ്ടാം തവണയാണ് കപ്പുയർത്തുന്നത്. വനിതാ പ്രീമിയർ ലീഗ് ഫൈനലിൽ ഡൽഹിയുടെ തുടർച്ചയായ മൂന്നാം തോൽവിയാണ്.
മുംബൈ ഇന്ത്യൻസിന് ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ അർധ സെഞ്ചുറി (66) മികവിൽ ഡൽഹി ക്യാപിറ്റൽസിനെതിരേ ഭേദപ്പെട്ട സ്കോറിലെത്തിയത്.
തുടർച്ചയായ മൂന്നാം ഫൈനൽ കളിക്കുന്ന ഡൽഹി മൂന്നാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ മുംബൈയ്ക്കെതിരേ ടോസിൽ വിജയിച്ചു. വിജയികൾക്കൊപ്പം കിരീടവുമായി ടീം ഉടമ നിത അംബാനി നിൽക്കുന്ന ചിത്രങ്ങളും പുറത്തു വന്നു കഴിഞ്ഞു .
Leave feedback about this