ആഗ്രഹം പറഞ്ഞു, സുരേഷ് ഗോപി വിളിച്ചു; ഒറ്റക്കൊമ്പൻ ലൊക്കേഷനിലെത്തി ജിജോ പുന്നൂസ്
ഒറ്റക്കൊമ്പൻ ലൊക്കേഷനിലെത്തി ജിജോ പുന്നൂസ്..സുരേഷ് ഗോപി നായകനായി അഭിനയിക്കുന്ന ഈ ചിത്രം ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലൻ ഗോപാലനാണ് നിർമ്മിക്കുന്നത്.നവാഗതനായ മാത്യുസ്തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ സുപ്രധാനമായ രംഗമായ പാലാ കുരിശു പള്ളിത്തിരുന്നാൾ ചിത്രീകരണം കാണാനാണ് അദ്ദേഹം എത്തിച്ചേർന്നത്. കഴിഞ്ഞ ദിവസം ഇവിടുത്തെ ചിത്രീകരണം നടക്കുന്നതിനിടയി ലാണ് ലൊക്കേഷനിലേക്ക് ജിജോ പുന്നൂസ് കടന്നു വരുന്നത്. ദൃശ്യവിസ്മയങ്ങൾ മലയാള സിനിമയിൽ അവതരിപ്പിച്ച വ്യക്തിത്ത്വങ്ങളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന പ്രമുഖൻ കൂടി എത്തിയതോടെ ലൊക്കേഷൻ ഉത്സവ അന്തരീക്ഷത്തിലായിരുന്നു.