9 മാസം കൊണ്ട് 6 ബില്യൺ ഡോളർ വരുമാന നേട്ടം; മികച്ച വളർച്ചാനിരക്കുമായി ലുലു റീട്ടെയ്ൽ, വിപുലമായ വികസന പദ്ധതികൾ നടപ്പാക്കുമെന്ന് എം.എ യൂസഫലി
അബുദാബി : നൂതന ഹൈപ്പർമാർക്കറ്റുകൾ, ഉപഭോക്താക്കളുടെ മികച്ച സാന്നിദ്ധ്യം, ഇ കൊമേഴ്സ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ മികവ് എന്നിവയിലൂടെ ഉയർന്ന ലാഭവർധനവുമായി ലുലു റീട്ടെയ്ൽ. മൂന്ന് സാമ്പത്തിക പാതങ്ങളിലുമായി 7.5 ശതമാനം ലാഭവർധനവ്, 1447 കോടി രൂപയുടെ (163 മില്യൺ ഡോളർ) ലാഭം ലുലു റീട്ടെയ്ൽ നേടി.16806 കോടി രൂപയുടെ (1896 മില്യൺ ഡോളർ) വരുമാനം മൂന്നാം സാമ്പത്തിക പാതത്തിൽ ലഭിച്ചു. ഇക്കഴിഞ്ഞ 9 മാസത്തിനിടെ 53,220 കോടി രൂപയുടെ ( 6 ബില്യൺ ഡോളർ) വരുമാനമാണ് ലഭിച്ചത്.
