ചാനൽ ചർച്ചകളിൽ ഹണി റോസിനെതിരായ അധിക്ഷേപം; രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി
കൊച്ചി: നടി ഹണി റോസിനെതിരായ അധിക്ഷേപ പരാമർശത്തിൽ രാഹുൽ ഈശ്വറിനെതിരേ വീണ്ടും പരാതി. ചാനൽ ചർച്ചകളിൽ നടിക്കെതിരേ മോശം പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശിയാണ് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അതേസമയം, രാഹുൽ ഈശ്വറിനെതിരേ ഹണി റോസ് നല്കിയ പരാതിയിൽ ഇന്ന് കേസെടുത്തേക്കും. ശനിയാഴ്ചയാണ് രാഹുലിനെതിരെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ നേരിട്ട് എത്തി നടി പരാതി നല്‍കിയത്.വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ താന്‍ കൊടുത്ത ലൈംഗികാധിക്ഷേപ പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കുനേരെ
