breaking-news

Category Added in a WPeMatico Campaign

breaking-news Kerala

ചിത്രപ്രിയയുടെ മരണം കൊലപാതകം; തലയിൽ ആഴത്തിൽ മുറിവ്, ആൺ സുഹൃത്ത് അറസ്റ്റിൽ

കാലടി: എറണാകുളം മലയാറ്റൂരില്‍ മുണ്ടങ്ങമറ്റത്ത് നിന്ന് കാണാതായ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മുണ്ടങ്ങാമറ്റം സ്വദേശിനിയും ബെംഗളൂരുവിൽ ഏവിയേഷൻ വിദ്യാർഥിയുമായ ചിത്രപ്രിയ(19)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആൺസുഹൃത്ത് അലൻ അറസ്റ്റിലായി. പെൺകുട്ടിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് അലൻ സമ്മതിച്ചു. ചിത്രപ്രിയയുടെ തലയ്ക്കു പിന്നിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. മദ്യലഹരിയിൽ കുറ്റകൃത്യം ചെയ്തതാണെന്ന് അലൻ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന്

Read More
breaking-news Kerala

നടിയെ ആക്രമിച്ച കേസ്; ജഡ്ജി ഹണി.എം.വർഗീസ് സുഹൃത്തായ ഷേർളിയെ കൊണ്ട് വിധി തയ്യാറാക്കിയെന്ന് ഊമക്കത്ത്, അന്വേഷണം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവ് ചോർന്നതായി ആരോപിച്ചുള്ള ഊമക്കത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ. കത്തിലെ പരാമർശങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റ് ചീഫ് ജസ്റ്റിസിന് കത്ത് നൽകി. ജഡ്ജി ഹണി.എം.വർഗീസ് സുഹൃത്തായ ഷേർളിയെ കൊണ്ട് വിധി തയ്യാറാക്കുകയും, ദിലീപിന്‍റെ സുഹൃത്തും കേസിലെ പ്രതിയുമായ ശരത്തിനെ കാണിച്ച് കച്ചവടം ഉറപ്പിച്ചുവെന്നുമാണ് ഊമക്കത്തിലുള്ളത്. ഡിസംബർ രണ്ട് എന്ന തീയതി വെച്ചിട്ടുള്ള കത്തിൽ പൗരൻ എന്ന പേരിലാണ് കത്ത്

Read More
breaking-news Kerala

ഇതാണോ നീതി, ഇപ്പോൾ കാണുന്നത് ക്രൂരമായ തിരക്കഥ’: രൂക്ഷ പ്രതികരണവുമായി പാർവതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതി വിധി പ്രഖ്യാപിച്ചതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. ഇതാണോ നീതി എന്നാണ് പാർവതി ചോദിച്ചത്. ഇപ്പോൾ നമ്മൾ കാണുന്നത് ക്രൂരമായ ഒരു തിരക്കഥയാണെന്നും നടി കുറിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പാർവതിയുടെ പ്രതികരണം. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നതിനു പിന്നാലെയായിരുന്നു നടിയുടെ പ്രതികരണം. ‘അവൾക്കൊപ്പം എന്നെന്നും’ എന്ന കുറിപ്പാണ് നടി ആദ്യം പങ്കുവെച്ചത്. പൾസർ സുനി ഉൾപ്പടെ ആറ് പ്രതികൾ കുറ്റക്കാരാണെന്ന കോടതി

Read More
breaking-news Kerala

സുരേഷ് ഗോപിയുടേത് രാഷ്ട്രീയ പക്വതയില്ലായ്മ; നേമത്തെ വോട്ടർമാരെ അപമാനിക്കുന്ന പ്രസ്താവന പിൻവലിക്കണം: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം:കേന്ദ്രമന്ത്രി സുരേഷ് ഗോപി ഒരു സാധാരണ സിനിമാ നടനിൽ നിന്ന് പക്വതയുള്ള രാഷ്ട്രീയക്കാരനിലേക്കുള്ള ദൂരം ഇനിയും താണ്ടിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ സമീപകാല വാക്കുകളും പ്രവൃത്തികളും തെളിയിക്കുന്നുവെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മുൻപ് അദ്ദേഹം സിനിമാ നടന്റെ ‘ഹാങ്ങോവറിൽ’ നിന്ന് മുക്തനായിട്ടില്ല എന്നായിരുന്നു വിമർശനമെങ്കിൽ, ഇപ്പോൾ അതിന്റെ അതിരുംകടന്ന് രാഷ്ട്രീയമായി പിച്ചും പേയും പറയുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. രാഷ്ട്രീയ എതിരാളികളെ ‘ഊളകൾ’ എന്നതുപോലെയുള്ള പദങ്ങൾ ഉപയോഗിച്ച് അഭിസംബോധന ചെയ്യുന്നത് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാൾക്ക് ചേരുന്നതല്ല.

Read More
breaking-news Kerala

​ഗൂഡാലോചനയെന്ന് ആദ്യം പറഞ്ഞത് മഞ്ജു; ആ കള്ളക്കഥ കോടതിയിൽ തകർന്നു ; മാധ്യമങ്ങളോട് ദിലീപ്

കൊച്ചി: ജയിലിൽ പ്രതികളെ കൂട്ടുപിടിച്ച് പൊലീസ് ഒരു കള്ളക്കഥ മെനഞ്ഞു എന്നും കേസിൽ നടന്ന യഥാർത്ഥ ​ഗൂഢാലോചന തനിക്കെതിരെയാണെന്നും ദിലീപ്. കേസിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന മഞ്ജുവാര്യരുടെ വാക്കിനെ തുടർന്നാണ് അന്വേഷണം നടന്നതെന്ന് ദിലീപ് പറഞ്ഞു. ചില മാധ്യമങ്ങളും മാധ്യമപ്രവർത്തകരും പൊലീസിന് കൂട്ടുനിന്നു. ആ കള്ളക്കഥ കോടതിയിൽ തകർന്നു വീണു. തന്നെ പ്രതിയാക്കാനാണ് യഥാർത്ഥ ​ഗൂഢാലോചന നടന്നത്. തന്റെ ജീവിതം, കരിയർ അങ്ങനെയെല്ലാം തകർത്തെന്നും തന്നെ പിന്തുണച്ചവർക്കും തനിക്കുവേണ്ടി കോടതിമുറിക്കുള്ളിൽ വാദിച്ച അഭിഭാഷകർക്കും നന്ദി അറിയിക്കുന്നതായും ദിലീപ് പറ‍ഞ്ഞു.

Read More
breaking-news lk-special

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ടു; കേസിന്റെ നാൾ വഴികൾ അറിയാം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞു. പ്രതികദിലീപ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ കോടതി ഒന്ന് മുതൽ ആറ് വരെ പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി. ശിക്ഷ 12ന് വിധിക്കും. അതിവേഗം വിചാരണ തീര്‍ക്കണമെന്ന് സുപ്രീം കോടതി പറഞ്ഞ കേസില്‍ സംഭവംനടന്ന് എട്ടുവര്‍ഷത്തിനുശേഷമാണ് വിധി പറയുന്നത്. രാവിലെ 11 മണിക്ക് കോടതി നടപടികള്‍ ആരംഭിക്കും. ആകെ പത്ത് പ്രതികളുളള കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതിയാണ്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയാണ്. ബലാല്‍സംഗത്തിന്

Read More
breaking-news lk-special

നടിയെ ആക്രമിക്കപ്പെട്ട കേസ് ; ദിലീപ് കുറ്റവിമുക്തൻ

കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ട് കോടതി. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് തെളിഞ്ഞു. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം വരെ ലഭിച്ചേക്കാം. കൂട്ടബലാത്സം​ഗം അടക്കമുള്ള കുറ്റകൃത്യങ്ങൾ തെളിഞ്ഞു. ദിലീപ് ​ഗൂഡാലോചനയുടെ ഭാ​ഗമാണെന്ന പ്രോസിക്യൂഷൻ വാദം കോടതി തള്ളി. ദിലീപിനെതെിരായ ​ഗൂഡാലോചനയ്ക്ക് തെളിവില്ലെന്നും, ദിലീപ് തെളിവ് നശിപ്പിച്ചതിന് തെളിവില്ലെന്നും കോടതി കണ്ടെത്തി. 145K Share Facebook

Read More
breaking-news Kerala

നടിയെ ആക്രമിച്ച കേസിൽ മൊഴി മാറ്റിയത് അഞ്ചിലധികം സിനിമ താരങ്ങൾ; നിർണായകമായ ദിലീപ് കേസ് വഴികൾ

കൊച്ചി: കേരളത്തെയാകെ ഞെട്ടിച്ച, നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിധി വന്നപ്പോൾ തെളിയുന്നത് ദിലീപിന്റെ നിരപരാധിത്തമാണ്. 2017 ഫെബ്രുവരിയിൽ സിനിമ സെറ്റിലേക്ക് പോകുന്നതിനിടെ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. ക്രൂരമായി ആക്രമിക്കുകയും വിഡിയോയും പകർത്തുകയും ചെയ്തു അക്രമികൾ. സംഭവം നടന്ന് തൊട്ടടുത്ത ദിവസം തന്നെ അതിജീവിത പരാതി നൽകുകയും അതിനുശേഷം ഇന്നോളം ധീരമായി പോരാടുകയും ചെയ്തു. കേസിലെ എട്ടാം പ്രതിയാണ് നടൻ ദിലീപ്. 261 സാക്ഷികളാണ് കേസിൽ ആകെ ഉണ്ടായിരുന്നത്. എന്നാൽ വിചാരണ പുരോഗമിക്കുന്തോറും ദിലീപിന്‍റെ പങ്ക് തെളിയിക്കാൻ

Read More
breaking-news Kerala

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

ഏറെ കോളിളക്കം ഉണ്ടാക്കിയ നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം. പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ എത്തിയിട്ടുണ്ട്. എറണാകുളം പ്രിന്‍സിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത്. വിധി പ്രഖ്യാപിക്കുന്ന ജഡ്ജി ഹണി എം വര്‍ഗീസ് കോടതിയിലെത്തി. അതിവേഗം വിചാരണ തീര്‍ക്കണമെന്ന് സുപ്രീം കോടതി പറഞ്ഞ കേസില്‍ സംഭവംനടന്ന് എട്ടുവര്‍ഷത്തിനുശേഷമാണ് വിധി പറയുന്നത്. കേസിലെ എട്ടാം പ്രതിയായ ദിലീപ് തന്‍റെ അഭിഭാഷകനായ അഡ്വ. രാമൻപിള്ളയുടെ ഓഫീസിലാണ് ആദ്യമെത്തിയത്. തുടര്‍ന്ന് ഓഫീസിൽ നിന്ന് അഭിഭാഷകര്‍ക്കൊപ്പം

Read More
breaking-news Kerala

കൊച്ചി മുസിരീസ് ബിനാലെയ്ക്കുള്ള പിന്തുണ ആവർത്തിച്ച് എം.എ യൂസഫലി; ഒരു കോടി രൂപയുടെ ചെക്ക് കൈമാറി

കൊച്ചി: കൊച്ചി മുസിരീസ് ബിനാലെയ്ക്കുള്ള പിന്തുണ ആവർത്തിച്ച് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ബിനാലെയുടെ പ്ലാറ്റിനം ബെനിഫാക്ടറായി പിന്തുണ അറിയിച്ച് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. എം.എ യൂസഫലിക്ക് വേണ്ടി ലുലു ​ഗ്രൂപ്പ് ഇന്ത്യ ഡയറക്ടറും സി.ഒ.ഒയുമായ ഫഹാസ് അഷറഫ് മട്ടാഞ്ചാരിയിലെ കൊച്ചി മുസീരിസ് ബിനാലെ ഓഫീസിലെത്തിയാണ് ചെക്ക് കൈമാറിയത്. ബിനാലെ ചെയർപേഴ്സണും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ വി വേണു ഫഹാസ് അഷറഫിൽ നിന്ന് ചെക്ക് സ്വീകരിച്ചു. ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ്

Read More