5,000 വിദ്യാര്‍ത്ഥികള്‍ക്ക് റിലയന്‍സ് സ്‌കോളര്‍ഷിപ്പ്; കേരളത്തില്‍ നിന്നും അര്‍ഹരായത് 229 പേര്‍
കൊച്ചി: ധീരുബായ് അംബാനിയുടെ 92ാമത് ജന്മവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി റിലയന്‍സ് ഫൗണ്ടേഷന്റെ പ്രശസ്തമായ അണ്ടര്‍ഗ്രാജുവേറ്റ് സ്‌കോളര്‍ഷിപ്പുകളുടെ 2024-25 വര്‍ഷത്തെ ഫലം പ്രഖ്യാപിച്ചു. രാജ്യവ്യാപകമായി 1000,000 അപേക്ഷകളില്‍നിന്ന് 5000 വിദ്യാര്‍ത്ഥികളെയാണ് സ്‌കോളര്‍ഷിപ്പിനായി തെരഞ്ഞെടുത്തിരിക്കുന്നത്. കേരളത്തില്‍ നിന്ന് 229 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിച്ചു. ഉന്നതവിദ്യാഭ്യാസത്തിനായുള്ള ഇന്ത്യയിലെ ഏറ്റവും വലുതും വൈവിധ്യപൂര്‍ണ്ണവുമായ സ്‌കോളര്‍ഷിപ്പ് പദ്ധതികളിലൊന്നാണിത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ സ്‌കോളര്‍ഷിപ്പ് പദ്ധതിയും ഇതാണ്. ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 2 ലക്ഷം രൂപ വരെയാണ് ഗ്രാന്റ് ലഭിക്കുക. വിവിധ സംസ്ഥാനങ്ങളിലെ 1,300 വിദ്യാഭ്യാസ