breaking-news

Category Added in a WPeMatico Campaign

breaking-news Kerala

തദ്ദേശ തിരഞ്ഞെടുപ്പിൽ കുതിച്ചുകയറി യു.ഡി.എഫ്; തഴച്ച് വളർന്ന് ബി.ജെ.പിയും

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മുന്നേറ്റം. കോർപറേഷൻ, നഗരസഭ, ജില്ലാ പഞ്ചായത്തുകൾ എന്നിവയിൽ യു.ഡി.എഫ് വ്യക്തമായ മുൻതൂക്കത്തോടെ മുന്നേറുകയാണ്. സംസ്ഥാനത്ത് എൽ.ഡി.എഫിന്റെ പരമ്പരാഗതമായ പല കേന്ദ്രങ്ങളിലേക്കും കടന്നുകയറാൻ യു.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞതവണ കൈവിട്ട തൃശൂർ, എറണാകുളം കോർപ്പറേഷനുകളിൽ യു.ഡി.എഫ് മുന്നേറുകയാണ്. തിരുവനന്തപുരം കോർപ്പറേഷനിൽ മുന്നേറാനായതാണ് എൻ.ഡി.എയുടെ പ്രധാനനേട്ടം. എൽ.ഡി.എഫ് മുന്നേറ്റം ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിൽ ഒതുങ്ങി.തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഗ്രാമപഞ്ചായത്തടക്കമുള്ള എല്ലാ മേഖലയിലും യുഡിഎഫ് മുന്നിലാണ്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്,

Read More
breaking-news lk-special

കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് തുടക്കമായി; മുഖ്യമന്ത്രിക്കൊപ്പം മുഖ്യാതിഥിയായി ബിനാലെവേദിയിൽ എം.എ യൂസഫലി

കൊച്ചി: മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് തുടക്കമായി.ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ബിനാലെ ഉദ്ഘാടനം ചെയ്തു. 25 രാജ്യങ്ങളിൽ നിന്നുള്ള പ്രൊജക്ടുകളാണ് ബിനാലെയിൽ ഇടം പിടിച്ചത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി മുഖ്യാതിഥിതിയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി പി.രാജീവ് , ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, ലുലു ഫോറകസ് മേധാവി അബീദ് അഹമ്മദ്,എം.എ ബേബി, ഹൈബി ഈഡൻ എം.പി തുടങ്ങി വിശിഷ്ട വ്യക്തിത്വങ്ങൾ ചേർന്ന് തിരിതെളിച്ചാണ്

Read More
breaking-news Kerala

കൊച്ചിന്‍ കോര്‍പ്പറേഷന്‍ യുഡിഎഫ് തൂക്കി; ഫേസ്ബുക്ക് കുറിപ്പുമായി ഹൈബി ഈഡന്‍ എംപി

കൊച്ചി: കൊച്ചിന്‍ കോര്‍പ്പറേഷന്‍ യുഡിഎഫ് തൂക്കിയെന്ന് ഫേസ്ബുക്ക് കുറിപ്പുമായി ഹൈബി ഈഡന്‍ എംപി. മനസ്സിനെ ഏറ്റവും അധികം നിറയ്ക്കുന്ന സന്തോഷം ഗാന്ധി നഗറിലെ നിര്‍മ്മല ടീച്ചറുടെ വിജയമാണെന്നും സാധാരണക്കാരില്‍ സാധാരണയായ ഒരാളുടെ അസാധാരണ വിജയമാണിതെന്നും ഹൈബി ഈഡന്‍ കൂട്ടിച്ചേര്‍ത്തു. ഹൈബിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ‘കൊച്ചിൻ കോർപ്പറേഷൻ യു ഡി എഫ് തൂക്കി. എന്നാലും, മനസ്സിനെ ഏറ്റവും അധികം നിറയ്ക്കുന്ന സന്തോഷം ഗാന്ധി നഗറിലെ നിർമ്മല ടീച്ചറുടെ വിജയമാണ്. പദവിയില്ലാതെ, പ്രൗഢിയില്ലാതെ, സാധാരണക്കാരിൽ സാധാരണയായ ഒരാളുടെ അസാധാരണ

Read More
breaking-news Kerala

കവടിയാറിൽ നിന്ന് ജയിച്ചു കയറി കെ.എസ്. ശബരീനാഥൻ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ യുഡിഎഫ് മേയർ‌ സ്ഥാനാർഥിയായ കെ.എസ്. ശബരീനാഥന് വിജയം. കവടിയാർ വാർഡിൽ‌ നിന്നാണ് മുൻ എംഎൽഎയുടെ മത്സരിച്ചത്. 2015ൽ അരുവിക്കര നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിച്ചാണ് ശബരീനാഥൻ എംഎൽഎ ആകുന്നത്. 2016ൽ വീണ്ടും അരുവിക്കര മണ്ഡലത്തിൽ നിന്ന് വീണ്ടും എംഎൽഎ ആയി. എന്നാൽ 2021ൽ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തിരുവനന്തപുരം കോർപ്പറേഷൻ വൻ തിരിച്ചടിയാണ് യുഎഡിഎഫ്ന് ഏറ്റത്. നിലവിൽ എൻഡിഎ ആണ് കോർപ്പറേഷനിൽ മുന്നേറ്റം നടത്തുന്നത്. എൽഡിഎഫിന് താഴെ മൂന്നാം സ്ഥാനത്താണ് എൻഡിഎ. 145K Share Facebook

Read More
breaking-news Kerala

കുറ്റവിമുക്തനായതിന് പിന്നാലെ തന്റെ പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ട് നടന്‍ ദിലീപ് ; എതിര്‍ത്ത് പ്രോസിക്യുഷന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വെറുതേവിട്ടതിന് പിന്നാലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലുള്ള തന്റെ പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ട് നടന്‍ ദിലീപ്. ജാമ്യവ്യവസ്ഥയുടെ ഭാഗമായിട്ടാണ് പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്തിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാപ്രതിയായി ചേര്‍ത്തിരുന്ന ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതോടെ പാസ്‌പോര്‍ട്ട് കാര്യം ഇനി നടപടിക്രമം മാത്രമാകും. കേസില്‍ കുറ്റവിമുക്തനാക്കിയതിന് ശേഷം കോടതിയുമായി ബന്ധപ്പെട്ട് ദിലീപ് ചെയ്യുന്ന ആദ്യത്തെ നടപടിയാണിത്. അതേസമയം ദിലീപിന്റെ പാസ്‌പോര്‍ട്ട് വിട്ടുകൊടുക്കുന്നതിനെതിരേ പ്രോസിക്യൂഷന്‍ രംഗത്ത് വന്നിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസുകള്‍

Read More
breaking-news gulf World

തെക്ക് കിഴക്കനേഷ്യൻ സാന്നിധ്യം വിപുലമാക്കി ലുലു ഗ്രൂപ്പ്; ബാങ്കോക്കിലെ പുതിയ റീജിയണൽ ഓഫിസും ലോജിസ്റ്റിക്സ് ഹബ്ബും തായ്‌ലാൻഡ് വാണിജ്യ മന്ത്രി ഉദ്ഘാടനം ചെയ്തു

ബാങ്കോക്ക്: തെക്ക് കിഴക്കൻ ഏഷ്യൻ മേഖലയിൽ സാന്നിദ്ധ്യം കൂടുതൽ സജീവമാക്കുന്നതിന്റെ ഭാഗമായി ബാങ്കോക്കിൽ ലുലുവിന്റെ പുതിയ പ്രാദേശിക ഓഫിസും ലോജിസ്റ്റിക്സ് ഹബ്ബും പ്രവർത്തനം ആരംഭിച്ചു. ലുലു ഗ്രൂപ്പിൻ്റെ അനുബന്ധ സ്ഥാപനമായ മെയ് എക്സ്പോർട്ട് പ്രാദേശിക ഓഫിസും ലോജിസ്റ്റിക്സ് ഹബ്ബ് തായ്ലാൻഡ് വാണിജ്യമന്ത്രി സുഫാജി സുതുമ്പുൻ ഉദ്ഘാടനം ചെയ്തു. വാണിജ്യ ഉപമന്ത്രി ഡോ. കിരിദ പാവോചിത്, വാണിജ്യ മന്ത്രാലയം ഡയറക്ടർ ജനറൽ സുനന്ത കാങ്‌വൽകുൽക്കി, തായ്‌ലൻഡിലെ യുഎഇ എംബസി ചാർജ് ഡി അഫയേഴ്‌സ് സൗദ് ഇബ്രാഹീം അൽ തുനൈജി,

Read More
breaking-news lk-special

വോട്ട് രേഖപ്പെടുത്താൻ ബാങ്കോക്കിൽ നിന്ന് ജന്മനാട്ടിൽ പറന്നെത്തി എം.എ യൂസഫലി; ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയക്ക് യൂസഫലിയുടെ ആശംസയും

തിരക്കിനിടയിലും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് എം.എ യൂസഫലി തൃശൂർ:(നാട്ടിക)ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി ബിസിനസ് ജെറ്റിൽ പറന്നെത്തി തന്റെ സമ്മതിദാന അവകാശം രേഖപ്പെടുത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ത്രിതല പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തന്റെ വോട്ട് രേഖപ്പെടുത്താൻ ജന്മാനാടായ നാട്ടികയിലേക്ക് എത്തിയത് ബാങ്കോക്കിലെ ബിസിനസ് തിരക്കുകൾക്കിടയിൽ നിന്നാണ്. ബാങ്കോക്കിൽ ലുലുവിൻ്റെ പുതിയ ഭക്ഷ്യസംസ്കരണ ലോജിസ്റ്റിക്സ് കേന്ദ്രത്തിൻ്റെ ഉദ്ഘാടനം തായലാൻഡ് വാണിജ്യ മന്ത്രി നിർവ്വഹിച്ചതിനു ശേഷമാണ് യൂസഫലി ബാങ്കോക്കിൽ നിന്ന് കൊച്ചിയിലേക്ക് പറന്നത്. ഉച്ചയോടെ നെടുമ്പാശ്ശേരി

Read More
breaking-news Kerala

അഞ്ചലിൽ വാഹനാപകടത്തിൽ മൂന്നുപേർ മരിച്ചു

കൊല്ലം: അഞ്ചലിൽ വാഹനാപകടത്തിൽ മൂന്നുപേർ മരിച്ചു. ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഓട്ടോയിൽ ഉണ്ടായിരുന്ന ശ്രുതി ലക്ഷ്മി (16), ജ്യോതി ലക്ഷ്മി (21), ഡ്രൈവർ അക്ഷയ് (23) എന്നിവരാണ് മരിച്ചത്. അ‍ഞ്ചൽ പുനലൂർ റോഡിൽ മാവിള ജം​ഗ്ഷനിൽ പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയിൽ ഓട്ടോ പൂർണമായും തകർന്നു. ആന്ധ്രയിൽ നിന്നുള്ള തീർത്ഥാടകരാണ് ബസിൽ ഉണ്ടായിരുന്നത്. അപകടം അറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും

Read More
breaking-news lk-special

30ാമത് ചലച്ചിത്രമേള: 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ പ്രദർശിപ്പിക്കും

-ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും തിരുവനന്തപുരം:ലോക സിനിമയുടെ സമകാലികവും ചരിത്രപരവുമായ കാഴ്ചകൾ കോർത്തിണക്കി മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 12 മുതൽ 19 വരെ തലസ്ഥാന നഗരിയിൽ നടക്കും. 26 വ്യത്യസ്ത വിഭാഗങ്ങളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങളാണ് ഇത്തവണ മേളയുടെ ഭാഗമാകുന്നത്.പലസ്തീൻ ജനതയുടെ പ്രതിരോധത്തിൻ്റെയും ചരിത്രത്തിൻ്റെയും അടയാളപ്പെടുത്തലുകളുമായി ആൻമേരി ജാസിർ സംവിധാനം ചെയ്ത ‘പലസ്തീൻ 36’ ആണ് മേളയുടെ ഉദ്ഘാടന ചിത്രം. 1936-ലെ

Read More
breaking-news Kerala

തിരുവല്ലയിൽ പോത്ത് വിരണ്ടോടി; ഫയർഫോഴ്സ് ഉദ്യോഗസ്ഥനടക്കം നാലുപേർക്ക് കുത്തേറ്റു

പത്തനംതിട്ട: തിരുവല്ലയിൽ പോത്ത് വിരണ്ടോടി നാലുപേരെ കുത്തി. പരിക്കേ​റ്റവരിൽ ഒരാൾ ഫയർഫോഴ്സ് ഉദ്യോഗസ്ഥനാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് 11 മണിയോടുകൂടിയായിരുന്നു സംഭവം. വളഞ്ഞവട്ടത്ത് ഒരാളുടെ വീട്ടിൽ വളർത്തുന്ന പോത്താണ് ആക്രമണം നടത്തിയത്. പോത്തിനെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. പോത്ത് കെട്ട് പൊട്ടിച്ച് വിരണ്ടോടുകയായിരുന്നുവെന്നാണ് വിവരം. ഇതിനെ നാട്ടുകാർ കീഴ്‌പ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം തേടിയിട്ടുണ്ടെന്നാണ് നാട്ടുകാർ അറിയിച്ചത്. 145K Share Facebook

Read More