മലയാള തനിമയുടെ സമഗ്ര പ്രതിഫലനം തീർത്ത ലുലു കേരളീയത്തിന് വർണാഭമായ സമാപനം
കൊച്ചി : ഒരാഴ്ച നീണ്ട കേരളപ്പിറവി ആഘോഷങ്ങൾ ലുലു മാളിൽ നിറപ്പകിട്ടാർന്ന പരിപാടികളോടെ സമാപിച്ചു. വൈവിധ്യമായ പരിപാടികളുമായി ഉത്സവാന്തരീക്ഷമാണ് ലുലു മാളിൽ ഈ ദിവസങ്ങളിൽ ഒരുങ്ങിയത്. എന്റെ മലയാളം എന്റെ അഭിമാനം എന്ന ആശയത്തിൽ കേരളീയ തനിമ വിളിച്ചോതുന്ന വിപുലമായ പരിപാടികളാണ് മാളിൽ അരങ്ങേറിയത്. ഇതിന് പുറമേ ഗാനമേളയും ഭക്ഷണമേളയും സിനിമാ പ്രദർശനങ്ങളും കലാപ്രകടനങ്ങളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. കലാസാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരും ലുലു കേരളീയത്തിൽ ഭാഗമായി. കേരളപ്പിറവി ദിനത്തിൽ പഞ്ചവാദ്യത്തോടെയാണ് ലുലു കേരളീയം ആഘോഷങ്ങൾക്ക് തുടക്കമായത്.