കൊച്ചി മുനമ്പത്ത് ബോട്ടുകള്‍ കൂട്ടിയിടിച്ച് അപകടം ഒരാള്‍ മരിച്ചു
Nov 5, 2023, 11:26 IST
കൊച്ചി: മുനമ്പത്ത് ബോട്ടുകള്‍ കൂട്ടിയിടിച്ചുണ്ടായ ്പകടത്തില്‍ ഒരാള്‍ മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആന്റണി (60) ആണ് മരിച്ചത്. പുലര്‍ച്ചെ 3 മണിയോടെ മുനമ്പം തീരത്തു നിന്നും ഏകദേശം 28 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചായിരുന്നു അപകടം.
സില്‍വര്‍സ്റ്റാര്‍ എന്ന ചെറു വള്ളത്തില്‍ നൂറിന്‍മോള്‍ എന്ന മറ്റൊരു ബോട്ട് ഇടിക്കുകയായിരുന്നു. സില്‍വര്‍സ്റ്റാര്‍ ബോട്ട് രണ്ടായി പിളര്‍ന്നതോടെ വള്ളത്തിലുണ്ടായിരുന്ന 8 പേരും കടലില്‍ വീണു. ബോട്ടിലുണ്ടായിരുന്ന ജോസ് ആന്റണി മരിച്ചു. മറ്റുള്ളവരെ നൂറിന്‍മോള്‍ ബോട്ടില്‍ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. മരിച്ച ജോസിന്റെ മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.