LogoLoginKerala

വിനോദയാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു

 
death

പാലക്കാട്: വിനോദയാത്രയ്ക്കിടെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് പുലാപ്പറ്റ എംഎന്‍കെഎം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രീ സയനയാണ് മരിച്ചത്. മൈസൂരിലേക്ക് വിനോദയാത്ര പോയപ്പോള്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം.

മൈസൂരിലെ വൃന്ദാവന്‍ ഗാര്‍ഡന്‍ സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ സയന കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. വീട്ടുകാരെ വിവരമറിയിച്ചിട്ടുണ്ട്. സയനയുടെ മരണത്തില്‍ അനുശോചിച്ച് എംഎന്‍കെഎം സ്‌കൂളിന് അവധി നല്‍കി.