തലശേരി കോടതിയിലെ സിക വൈറസ് ബാധ: സ്വകാര്യ ആശുപത്രികളെ കൂടി പങ്കെടുപ്പിക്കണമെന്ന് ആരോഗ്യമന്ത്രി
Nov 6, 2023, 11:43 IST
കണ്ണൂര്‍: തലശേരി കോടതിയിലെ ഏഴ് പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു. സ്റ്റേറ്റ് പബ്ലിക്ക് ഹെല്‍ത്ത് ലാബില്‍ പരിശോധിച്ച 13 സാമ്പിളുകളില്‍ ഏഴ് എണ്ണമാണ് പോസിറ്റീവായത്. ഇതിനിടെ തലശ്ശേരി ജില്ലാ കോടതിയില്‍ സിക്ക രോഗം സ്ഥിരീകരിച്ചപ്പോള്‍ തന്നെ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ശനിയാഴ്ച ഒരാളുടെ പരിശോധനാ ഫലം പോസിറ്റീവായിരുന്നു. ആകെ എട്ടു പേര്‍ക്കാണ് സിക സ്ഥിരീകരിച്ചത്.
തലശ്ശേരി ജില്ലാ കോടതി സമുച്ചയത്തിലെ അഭിഭാഷകര്‍ക്കും ജഡ്ജിമാര്‍ക്കും ജീവനക്കാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കോടതി സമുച്ചയത്തില്‍ കൊതുക് നശീകരണം ആരംഭിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യ വിഭാഗം അറിയിച്ചിട്ടുണ്ട്. 58 പേര്‍ക്ക് സമാനമായ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.