breaking-news Kerala

നടി ഹണി റോസിന്റെ സൈബർ അവഹേളന പരാതി; ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്; അറസ്റ്റ് രേഖപ്പടുത്തിയത് വയനാട്ടിൽ

കൊച്ചി: നടി ഹണിറോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍. വയനാട്ടിലെ മേപ്പാടിയില്‍ നിന്നും ഇന്ന് രാവിലെ സെന്‍ട്രല്‍ പോലീസാണ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോബി ചെമ്മണ്ണൂരിനെതിരേ സ്ത്രീത്വത്തെ അവഹേളിക്കല്‍ അടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

കല്‍പ്പറ്റ എആര്‍ ക്യാമ്പില്‍ എത്തിച്ചിട്ടുള്ള ബോബി ചെമ്മണ്ണൂരിനെ ഉടന്‍ കൊച്ചിയില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. ഹണി റോസ് നല്‍കിയ സൈബര്‍ അധിക്ഷേപ കേസ് അന്വേഷിക്കുന്നത് സെന്‍ട്രല്‍ എസിപി ജയകുമാറിന്റെ നേതൃത്വത്തില്‍ സൈബര്‍ സെല്‍ അംഗങ്ങള്‍ ഉള്‍പ്പെടുന്ന പത്യേക അന്വേഷണ സംഘമാണ്. നോട്ടീസ് നല്‍കി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നതിനിടയിലാണ് ബോബി ചെമ്മണ്ണൂര്‍ പിടിയായത്. വലിയ ആശ്വാസമെന്നും സംസ്ഥാനത്ത് നിയമ സംവിധാനമുണ്ടെന്നും പറഞ്ഞു. മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും അദ്ദേഹം ശക്തമായ നടപടി ഉറപ്പ് നല്‍കിയെന്ന് പറഞ്ഞതായും നടി മാധ്യമങ്ങളോട് പറഞ്ഞു.

സാമൂഹ്യമാധ്യമങ്ങളിലും വലിയ പിന്തുണയാണ് കിട്ടുന്നതെന്ന് നടി വ്യക്തമാക്കി. കേസില്‍ അശ്ലീല കമന്റിട്ട 20 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കെതിരേ നടപടി തുടരാനുള്ള നീക്കത്തിലാണ് പോലീസ്. നേരത്തേ ഫെയ്‌സ്ബുക്കില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടിയിരുന്നു. പരാതിക്ക് പിന്നാലെ ഹണിറോസിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇന്‍സ്റ്റാഗ്രാമിലടക്കം തനിക്കെതിരെ വന്ന അധിക്ഷേപ കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട് സഹിതം ഹണിറോസ് പോലീസിന് തെളിവുകള്‍ കൈമാറി. നടിക്ക് പിന്തുണയുമായി വിമന്‍ ഇന്‍ സിനിമ കളക്ടീവും രംഗത്ത് വന്നിരുന്നു. ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് അവള്‍ക്കൊപ്പമെന്ന് കുറിച്ചാണ് ഡബ്ല്യുസിസി പിന്തുണ അറിയിച്ചിരിക്കുന്നത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video