മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു ; സംസ്ക്കാരം നാളെ
തിരുവനന്തപുരം: കെപിസിസി മുന്‍ അദ്ധ്യക്ഷനും രാജ്യസഭാംഗവുമായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള (95) അന്തരിച്ചു. തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഇവിടെ ചികിത്സയിലായിരുന്നു. സംസ്‌ക്കാരം നാളെ