എണ്ണപ്രതിസന്ധി: വര്‍ക്ക് ഫ്രം ഹോം വീണ്ടും തുടങ്ങണം. സ്വര്‍ണം വാങ്ങരുത്: മോദി

എണ്ണപ്രതിസന്ധി: വര്‍ക്ക് ഫ്രം ഹോം വീണ്ടും തുടങ്ങണം. സ്വര്‍ണം വാങ്ങരുത്: മോദി

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധനവില വര്‍ധനവ് സംബന്ധിച്ച ആശങ്ക നിലനില്‍ക്കുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

വര്‍ക്ക് ഫ്രം ഹോം വീണ്ടും തുടങ്ങണമെന്ന് മോദി പറഞ്ഞു. ഇന്ധനച്ചെലവ് കുറക്കാന്‍ ഇത് സഹായിക്കും. നമ്മുടെ വിദേശനാണ്യത്തെ സംരക്ഷിക്കാനായി ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങരുതെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു.

ദേശീയതാല്‍പര്യം മുന്‍നിര്‍ത്തി വര്‍ക്ക് ഫ്രം ഹോം, ഓണ്‍ലൈന്‍ കോണ്‍ഫറന്‍സ്, വിര്‍ച്വല്‍ മീറ്റീങ് എന്നിവ വീണ്ടും തുടങ്ങണം. പെട്രോള്‍-ഡീസല്‍ വില വലിയ രീതിയില്‍ ഉയരുകയാണ്.

ഈയൊരു സാഹചര്യത്തില്‍ നമ്മുടെ വിദേശനാണ്യം സംരക്ഷിക്കുകയെന്നത് എല്ലാവരുടേയും ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.