;

ചുഴലിക്കാറ്റ് അക് വാൻ: ആന്ധ്ര–ഒഡീഷ തീരങ്ങളിൽ നാളെ കരതൊടും; മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗത

ചുഴലിക്കാറ്റ് അക് വാൻ: ആന്ധ്ര–ഒഡീഷ തീരങ്ങളിൽ നാളെ കരതൊടും; മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗത

ബംഗാൾ ഉൾക്കടലിൽ ശക്തമായ ചുഴലിക്കാറ്റ് അക് വാൻ തുടരുന്നു. വടക്ക്–വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങുന്ന ചുഴലിക്കാറ്റ് നവംബർ 20ന് ഉച്ചയോടെ വടക്കൻ ആന്ധ്രാപ്രദേശ്, യാനം, തെക്കൻ ഒഡീഷ തീരങ്ങൾക്കിടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നർസാപുരിനും പുരിക്കും ഇടയിൽ ഗോപാൽപൂരിന് സമീപമായിരിക്കും ചുഴലിക്കാറ്റ് കരതൊടാൻ സാധ്യത. കരയിൽ പ്രവേശിക്കുമ്പോൾ മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെയായിരിക്കും കാറ്റിന്റെ വേഗത. പരമാവധി വേഗത മണിക്കൂറിൽ 110 കിലോമീറ്റർ വരെയാകാനും സാധ്യതയുണ്ട്.

അതേസമയം, തെക്കുകിഴക്കൻ അറബിക്കടലിലും സമീപത്തെ തെക്കൻ ലക്ഷദ്വീപ് മേഖലയിലുമായി അന്തരീക്ഷ ചക്രവാതച്ചുഴി തുടരുന്നതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

;