;

ബിജെപി വിട്ട് പത്മജ വേണുഗോപാൽ; ‘ബിജെപിയിൽ പോയത് തെറ്റായിപ്പോയി, ആ തെറ്റ് തിരുത്തുന്നു

ബിജെപി വിട്ട് പത്മജ വേണുഗോപാൽ; ‘ബിജെപിയിൽ പോയത് തെറ്റായിപ്പോയി, ആ തെറ്റ് തിരുത്തുന്നു

തിരുവനന്തപുരം: ബിജെപി വിട്ട് പത്മജ വേണുഗോപാൽ. ബിജെപിയിൽ ചേർന്നത് തെറ്റായിപ്പോയെന്നും ആ തെറ്റ് ഇപ്പോൾ തിരുത്തുകയാണെന്നും പത്മജ പ്രതികരിച്ചു.ബിജെപിയുടെ ആശയങ്ങൾ കൃത്യമായി പഠിക്കാതെ എടുത്തുചാടുകയായിരുന്നു. രാജിവെക്കുന്ന കാര്യം ആദ്യം അറിയിച്ചത് സഹോദരൻ കെ. മുരളീധരനെ മാത്രമാണെന്നും പത്മജ വ്യക്തമാക്കി. “ചേട്ടനെ തിരിച്ചുകിട്ടി, അതാണ് ഏറ്റവും വലിയ സന്തോഷം” എന്നും അവർ കൂട്ടിച്ചേർത്തു.

പദവികൾ ലഭിക്കാത്തതിന്റെ പേരിലല്ല ബിജെപി വിടുന്നതെന്നും പാർട്ടി തനിക്ക് വാഗ്ദാനങ്ങളൊന്നും നൽകിയിരുന്നില്ലെന്നും പത്മജ പറഞ്ഞു. താൻ ആരോടും ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും അവർ വ്യക്തമാക്കി.

യുഡിഎഫ് അധികാരത്തിൽ വരുമെന്ന് അറിയാമായിരുന്നുവെന്നും എന്നാൽ കോൺഗ്രസിൽ ചേരുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും പത്മജ പറഞ്ഞു. കോൺഗ്രസിലെ പദവികൾ ലക്ഷ്യമിട്ടല്ല ബിജെപി വിട്ടതെന്നും ആരുമായും തർക്കത്തിനില്ലെന്നും അവർ കൂട്ടിച്ചേർത്തു.

;