;

എം.എ യൂസഫലി കാരുണ്യത്തിന്റെ നിറകുടം-മന്ത്രി ടി സിദ്ദിഖ്

എം.എ യൂസഫലി കാരുണ്യത്തിന്റെ നിറകുടം-മന്ത്രി ടി സിദ്ദിഖ്

തൃപ്രയാർ : മലയാളികളുടെ അഭിമാനം പത്മശ്രീ ഡോ എം എ യൂസഫലി കാരുണ്യത്തിന്റെ നിറകുടമാണെന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു.കേരളത്തിന്റെ ജീവകാരുണ്യ പ്രവർത്തന രംഗത്ത് മാത്രമല്ല സാമൂഹ്യ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അത് വെള്ളപ്പൊക്കമായാലും പ്രളയമായാലും ഉരുൾ പൊട്ടലായാലും കോവിഡ് പോലെ മഹാമാരി വന്നാലും ഭരണകൂടത്തേയും പൊതു സമൂഹത്തെയും സഹായിക്കാനും അടുപ്പിച്ചു നിർത്താനും ചേർത്ത് നിർത്താനും എം എ യൂസഫലി കാണിക്കുന്ന സേവന മനോഭാവം അദ്ദേഹത്തെ കേരളത്തിന്റെ ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തകനാക്കി മാറ്റിയിരിക്കുന്നു ,

ഒരു ബിസിനസ്സ് കാരൻ എന്നതിലുപരി ആ ബിസിനസ്സിൽ നിന്ന് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കേരളത്തിന് എന്നും
താങ്ങും തണലുമായി മാറുകയാണ് ,അത് ഏത് ഭരണകൂടമായാലും ഏത് മതത്തിനോ ജാതിക്കോ രാഷ്ട്രീയത്തിനോ അതീതമായി എല്ലാവരെയും ഒരുമിച്ച് ചേർത്ത് നിർത്തുവാൻ സാധിക്കുന്നു എന്നതാണ് എം എ യൂസഫലി സാഹിബിലിലെ ഏറ്റവും വലിയ പ്രവർത്തി ,അത് പൊതുസമൂഹത്തിന് എന്നും മാതൃകാ ആക്കേണ്ടതാണെന്നും അദ്ദേഹത്തിന്റെ ജീവകാരുണ്യ സാമൂഹിക പ്രവർത്തങ്ങൾ എല്ലാ കാലത്തും മാതൃകാ പരമായിരിക്കുമെന്നും മന്ത്രി ടി സിദ്ദിഖ് കൂട്ടിച്ചേർത്തു.

അതിന് ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ബാങ്ക് ജപ്തി ചെയ്ത പിഞ്ച് കുട്ടികൾ അടങ്ങിയ കുടുംബം പെരുവഴിയിൽ ആയപ്പോൾ രാത്രിക്ക് രാത്രി തന്നെ ബാങ്കിൽ പണമടച്ച് ആ കുടുംബത്തെ ചേർത്ത് നിർത്തിയ സംഭവം ലോകം തന്നെ അംഗീകരിക്കുന്ന പുണ്യ പ്രവർത്തിയായത് എന്നും മന്ത്രി കൂട്ടിച്ചേർത്തു. നാട്ടിക എസ് എൻ ഹാളിൽ എം എ യൂസഫലിയുടെ 71 ആം പിറന്നാൾ ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് ,വയോജനങ്ങളോടൊപ്പം പിറന്നാൾ കേക്ക് മുറിച്ചും പുതുവസ്ത്രം വിതരണം
ചെയ്തും പിറന്നാൾ ആഘോഷിച്ചു. നാട്ടിക ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും പൊതു പ്രവർത്തകനുമായ പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു.

കൊടുങ്ങല്ലൂർ ഡി വൈ എസ് പി കെ രതീഷ് കുമാർ ,തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജില ഗിരി ,നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വിനു ,തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി എം നൗഷാദ് ,പ്രശസ്ത ചലച്ചിത്ര താരം സിദ്ധരാജ് ,മധു അന്തിക്കാട് ,സിന്ധു സിദ്ധപ്രസാദ് ,വി ആർ വിജയൻ ,നൗഷാദ് ആറ്റുപറമ്പത്ത് ,അനിൽ പുളിക്കൽ ,കെ ദിലീപ്കുമാർ ,അരിക്കിരി ഭഗവതി ക്ഷേത്രം പ്രസിഡന്റ് പി ജി സുകുമാരൻ ,ആരിക്കിരി ഭഗവതി പള്ളത്ത് പാറപ്പൻ മുത്തപ്പൻ ക്ഷേത്രം പ്രസിഡന്റ് എ എസ് പത്മപ്രഭ ,അമ്പലം ഭാരവാഹികൾ ,പി എസ് പി നസീർ ,ടി വി ഷൈൻ ,പി സി ജയപാലൻ ,എം എ സലീം ജബ്ബാർ തളിക്കുളം തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. നാട്ടികയിലെ അഞ്ഞൂറോളം വയോജനങ്ങൾക്ക് യൂസഫലിക്കയുടെ പിറന്നാൾ സമ്മാനമായി പുതുവസ്ത്രങ്ങൾ വിതരണം ചെയ്തു.

;