തിരുവനന്തപുരം: ബീമാപ്പള്ളി ഉറൂസിനോടനുബന്ധിച്ച് നവംബർ 11 ബുധനാഴ്ച തിരുവനന്തപുരം നഗരസഭാ പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. നഗരസഭാ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ ഓഫീസുകൾക്കുമാണ് അവധി അനുവദിച്ചത്.
ഇതു സംബന്ധിച്ച് ജില്ലാ കളക്ടർ അഞ്ജു കെ.എസ് ഉത്തരവിറക്കി. എന്നാൽ നേരത്തേ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.