;

ആറ്റിങ്ങലിൽ വിജിലൻസ് സിഐയെ മരിച്ച നിലയിൽ കണ്ടെത്തി

ആറ്റിങ്ങലിൽ വിജിലൻസ് സിഐയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ആറ്റിങ്ങലിൽ വിജിലൻസ് സിഐ ബിനീഷ് ലാലിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഊരുപൊയ്കയിലെ വീട്ടിലാണ് സംഭവം.

കുടുംബപ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ബിനീഷ് ലാൽ ഭാര്യയുമായി വഴക്കുണ്ടാക്കിയിരുന്നതായും വിവരമുണ്ട്. ഇന്ന് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ ആറ്റിങ്ങൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആറ്റിങ്ങൽ മജിസ്ട്രേറ്റ് കോടതിയിലെ ജീവനക്കാരിയായ ദിവ്യയാണ് ഭാര്യ. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.

;