;

ഈരാറ്റുപേട്ടയിൽ ഇടിമിന്നലേറ്റ് ആന ചരിഞ്ഞു; ചരിഞ്ഞത് ​ഗജരാജൻ പല്ലാട്ട് ബ്രഹ്മദത്തൻ

ഈരാറ്റുപേട്ടയിൽ ഇടിമിന്നലേറ്റ് ആന ചരിഞ്ഞു; ചരിഞ്ഞത് ​ഗജരാജൻ പല്ലാട്ട് ബ്രഹ്മദത്തൻ

കോട്ടയം: ഈരാറ്റുപേട്ടയിൽ ഇടിമിന്നലേറ്റ് ആന ചരിഞ്ഞു. ഗജരാജൻ പല്ലാട്ട് ബ്രഹ്‌മദത്തനാണ് ഇടിമിന്നലേറ്റ് ചെരിഞ്ഞത്. ഞായറാഴ്ച വൈകിട്ട് കനത്ത മഴയെ തുടർന്നുണ്ടായ ഇടിമിന്നലേറ്റ് ആനയ്ക്ക് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു. മൃഗഡോക്ടറെത്തി മരണം സ്ഥീരികരിക്കുകയായിരുന്നു.

ഈരാറ്റുപേട്ട സ്വദേശി രാജേഷ് പല്ലാട്ടിന്‍റെ ഉടമസ്ഥതയിലുള്ള ആനയാണ്. വീട്ടുപരിസരത്ത് തന്നെയാണ് തളച്ചിരുന്നത്. അരുണാചൽ വനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നതാണ് പല്ലാട്ട് ബ്രഹ്‌മദത്തനെ. 25 വർഷമായി കേരളത്തിലുള്ള പല്ലാട്ട് ബ്രഹ്‌മദത്തന് ഏകദേശം 45 വയസാണ് പ്രായം.

കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഉത്സവ എഴുന്നള്ളത്തുകളിൽ ആന പ്രേമികളുടെ ഹരമായിരുന്നു ബ്രഹ്മദത്തൻ. തൃശൂർ പൂരത്തിന് പാറമേക്കാവിലെ രാത്രി പൂരത്തിന് തിടമ്പേറ്റുന്നത് പല്ലാട്ട് ബ്രഹ്മദത്തൻ ആയിരുന്നു.

;