തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തി.
ഇന്ന് രാവിലെ 8.30ന് ഷാർജയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് യാത്രക്കാരെ മുൻകൂട്ടി അറിയിക്കാതെ റദ്ദാക്കിയത്. ഇതോടെ വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധം ആരംഭിച്ചു.
പ്രതിഷേധം ശക്തമായതോടെ യാത്രക്കാരുമായി എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ ചർച്ച ആരംഭിച്ചു. വിമാനം റദ്ദാക്കാനുള്ള കാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അധികൃതർ വിശദീകരണം നൽകുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ.