ലുലുമാൾ ചുറ്റിക്കാണാൻ ഇനി ലണ്ടൻ ബസും; കുരുന്നുകൾക്ക് വേറിട്ട യാത്രാനുഭവം ഒരുക്കി ഫൺടൂറ

ലുലുമാൾ ചുറ്റിക്കാണാൻ ഇനി ലണ്ടൻ ബസും; കുരുന്നുകൾക്ക് വേറിട്ട യാത്രാനുഭവം ഒരുക്കി ഫൺടൂറ

കൊച്ചി: ഷോപ്പിങ്ങിനൊപ്പം വിനോദങ്ങളും ആഘോഷിക്കാനായി ലുലുമാളിലേക്ക് എത്തുന്ന കുരുന്നുകൾക്കായി മാൾ മുഴുവൻ ചുറ്റിക്കാണാൻ ‘ലണ്ടൻ ബസ്’ എത്തി. ലുലു ഫൺടൂറയുടെ നേതൃത്വത്തിൽ മാളിന്റെ ഗ്രൗണ്ട് ഫ്ലോറിലാണ് കുട്ടികൾക്കായി ഈ പ്രത്യേക ബസ് സർവീസ് ഒരുക്കിയിരിക്കുന്നത്. മാൾ അനുഭവം കൂടുതൽ ആകർഷകവും സന്തോഷകരവുമാക്കാൻ ഈ യാത്ര സഹായിക്കും.
മാളിലെത്തുന്ന കുട്ടികൾക്ക് ഗ്രൗണ്ട് ഫ്ലോറിനൊപ്പം മാളിന്റെ കാഴ്ചകൾ മുഴുവൻ ഒരു വൺ റൗണ്ട് ട്രിപ്പായി ആസ്വദിക്കാനുള്ള അവസരമാണ് ഈ പുതിയ സംരംഭത്തിലൂടെ ലുലു ഫൺടൂറ നൽകുന്നത്.

ഡബിൾ ഡക്കർ മോഡലിൽ കുട്ടികളെ ആകർഷിക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ലണ്ടൻ ബസിന്റെ മാതൃകയിലുള്ള കുട്ടി ബസിൽ ഒരേസമയം 15 പേർക്ക് യാത്ര ചെയ്യാം. പ്രശസ്ത ചലച്ചിത്ര നടി വിൻസി അലോഷ്യസ് കുട്ടിബസിന്റെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. തുടർന്ന് കുരുന്നുകളുമായി ബസ് മാളിലൂടെ കന്നിയാത്ര നടത്തി. ലുലു ഫൺടൂറ ജനറൽ മാനേജർ അംബികാപതി, ലുലു മീഡിയ ഹെഡ് എൻ.ബി സ്വരാജ്, ലുലുമാൾ ജനറൽ മാനേജർ വിഷ്ണു ആർ നാഥ്, ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത്, ഫൺടൂറ മാനേജർ സിയാദ്, ഓപ്പറേഷൻസ് മാനേജർ ഒ. സുകുമാരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പടം അടിക്കുറിപ്പ്:

ലുലു ഫൺട്യൂറയുടെ നേതൃത്വത്തിൽ തുടക്കമിട്ട ‌ലണ്ടൻ ബസിന്റെ ഫ്ളാ​ഗ് ഓഫ് നടി വിൻസി അലോഷ്യസ് നിർവഹിച്ചപ്പോൾ. ലുലു ഫൺട്യൂറ ജനറൽ മാനേജർ അംബികാപതി, ലുലു മീഡിയ ഹെഡ് എൻ.ബി സ്വരാജ് , ലുലുമാൾ ജനറൽ മാനജർ വിഷ്ണു ആർ നാഥ്, ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത്, ഓപ്പറേഷൻസ് മാനേജർ ഒ. സുകുമാരൻ എന്നിവർ സമീപം.