വൈദ്യുതി പ്രതിസന്ധി; വീടുകളിൽ മെ​ഴു​കു​തി​രി ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ക്കാ​ൻ ആഹ്വാനവുമായി സി.പി.എം

വൈദ്യുതി പ്രതിസന്ധി; വീടുകളിൽ മെ​ഴു​കു​തി​രി ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ക്കാ​ൻ ആഹ്വാനവുമായി സി.പി.എം

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി മ​ന്ത്രി ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കും വൈ​ദ്യു​തി പ്ര​തി​സ​ന്ധി​ക്കും എ​തി​രെ ജൂ​ലാ​യ് 26-ന് ​രാ​ത്രി 7 മ​ണി​ക്ക് സം​സ്ഥാ​ന​ത്തെ എ​ല്ലാ വീ​ടു​ക​ളി​ലും പ്ര​തീ​കാ​ത്മ​ക​മാ​യി മെ​ഴു​കു​തി​രി ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ക്കാ​ൻ അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

ത​ദ്ദേ​ശ ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് ജൂ​ലാ​യ് 30-നും ​ഓ​ഗ​സ്റ്റ് ര​ണ്ടി​ന് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും പ്ര​തി​ഷേ​ധ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കും. പി.​കെ. ശ്രീ​മ​തി​ക്കെ​തി​രാ​യ വ്യാ​ജ​വാ​ർ​ത്ത​യി​ൽ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സി​പി​എം നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും വ്യാ​ജ വാ​ർ​ത്ത​ക​ൾ ന​ൽ​കു​ന്ന​തി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് യാ​തൊ​രു ജാ​ള്യ​ത​യു​മി​ല്ലെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.