ന്യൂഡൽഹി: കല്യാൺ മാർഗിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയ്ക്ക് മുന്നിൽ പ്രതിഷേധിച്ച രാഹുൽ ഗാന്ധിയടക്കമുള്ള കോൺഗ്രസ് എം.പിമാരേയും നേതാക്കളേയും പ്രവർത്തകരേയും അറസ്റ്റ് ചെയ്ത് നീക്കി പോലീസ്. പ്രിയങ്ക ഗാന്ധിയും അറസ്റ്റിലായി. പോലീസ് ബലപ്രയോഗം നടത്തിയാണ് നേതാക്കളെ അറസ്റ്റ് ചെയ്തത്.
വൻ പ്രതിഷേധവുമായി കൂടുതൽ കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. ലോക്സഭ പ്രതിപക്ഷ നേതാവിനെ അറസ്റ്റ് ചെയ്ത സംഭവത്തോടെ തലസ്ഥാനത്തെ സമരം കലുഷിതമായിരിക്കുകയാണ്. നീറ്റ് പരീക്ഷ ചോർച്ച, പ്ലസ് വൺ പരീക്ഷ ചോർച്ച ഉൾപ്പടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് സി.ജെ.പിയും ജെൻസി പ്രക്ഷോഭകരും തുടങ്ങി വച്ച പ്രതിഷേധം ആളിക്കത്തുകയാണ്.
പ്രിയങ്ക ഗാന്ധിയെ വലിച്ചിഴച്ച് കൊണ്ടുപോയ പോലീസ് നടപടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഡീൻ കുര്യാക്കോസ് എം.പിയെ വലിച്ചിഴച്ച് കൊണ്ടുപോയ കേന്ദ്ര പോലീസ് നടപടിക്ക് പിന്നാലെ പോലീസിനെ തിരിച്ച് ചോദ്ം ചെയ്യുന്ന എം.പിയുടെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പ്രധാനമന്ത്രിയുടെ കല്യാൺ മാർഗിൽ പ്രതിപക്ഷ നിരനടത്തിയ മിന്നൽ സമരത്തെ പോലീസ് ബലപ്രയോഗത്തിലൂടെയാണ് നേരിട്ടത്. പഞ്ചാബ് അതിർത്തിയിൽ ഉൾപ്പടെ കനത്ത ജാഗ്രതും പുലർത്തി. ശംഭു അതിത്തി അടച്ചാണ് കർഷപ്രക്ഷോഭകരെ കേന്ദ്ര സേനയും പോലീസും നേരിടുന്നത്.