ഇന്ന് രണ്ടാം തവണയും സ്വർണവില ഇടിഞ്ഞു; ഗ്രാമിന് 13,120 രൂപയായി

ഇന്ന് രണ്ടാം തവണയും സ്വർണവില ഇടിഞ്ഞു; ഗ്രാമിന് 13,120 രൂപയായി

കൊച്ചി: ഇന്ന് രണ്ടാം തവണയും സ്വർണവില ഇടിഞ്ഞു. രാവിലെ 70 രൂപ കുറഞ്ഞ ഗ്രാമിന് ഉച്ചക്ക് ശേഷം 125 രൂപ വീണ്ടും കുറഞ്ഞു. ഇ​തോടെ ഗ്രാമിന് 13,120 രൂപയായി. പവന് 1000 രൂപ കുറഞ്ഞ് 1,04,960 രൂപയുമായി. തുടർച്ചയായി നാലാംദിനമാണ് സ്വർണവില കുറയുന്നത്.

ഇന്ന് രാവി​ലെ (08-07-26) ഗ്രാമിന് 70 രൂപ കുറഞ്ഞ് 13,245 രൂപയും പവന് 560 രൂപ കുറഞ്ഞ് 1,05,960 രൂപയുമായിരുന്നു വില. അന്താരാഷ്ട്ര വിപണിയിലും വിലയിടിവ് തുടരുകയാണ്. സ്​പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 89.07 ഡോളർ ഇടിഞ്ഞ് 4,057.33 ഡോളറായി. 2.15 ശതമാനമാണ് ഇടിവ്.

കേരളത്തിൽ ഈവർഷം ജനുവരി 29നാണ് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. അന്ന് പവന് 1,31,160 രൂപയായിരുന്നു വില. ഇന്നലെ ഗ്രാമിന് 125 രൂപ കുറഞ്ഞ് 13,315 രൂപയും പവന് 1,000 രൂപ കുറഞ്ഞ് 1,06,520 രൂപയുമായിരുന്നു വില. തിങ്കൾ, ശനി ദിവസങ്ങളിലും വില കുറഞ്ഞിരുന്നു. തിങ്കളാഴ്ച പവന് 80 രൂപയും ശനിയാഴ്ച 200 രൂപയുമാണ് കുറഞ്ഞത്.