50 ശതമാനം വിലക്കുറവുമായി ലുലു ഓൺ സെയിൽ ജൂലൈ 9 മുതൽ; ലുലു ഹാപ്പിനസ് അംഗങ്ങൾക്ക് ബുധനാഴ്ച മുതൽ ഷോപ്പിങ്ങ് ആസ്വദിക്കാം

50 ശതമാനം വിലക്കുറവുമായി ലുലു ഓൺ സെയിൽ ജൂലൈ 9  മുതൽ; ലുലു ഹാപ്പിനസ് അംഗങ്ങൾക്ക്  ബുധനാഴ്ച മുതൽ ഷോപ്പിങ്ങ് ആസ്വദിക്കാം

കൊച്ചി:   50 ശതമാനം വിലക്കുറവുമായി ലുലുമാളിൽ‍ ആരംഭിക്കുന്ന ഈ വർഷത്തെ ലുലു ഓൺ സെയിലിന് നാളെ (ജൂലൈ 9)  തുടക്കമാകും. ജൂലൈ 9 മുതൽ 12 വരെയുള്ള നാല് ദിവസങ്ങളിലാണ് ലുലു ഓൺ സെയിൽ നടക്കുക. ലുലു മാളിലെ അഞ്ഞൂറിലധികം  അന്താരാഷ്ട്ര ബ്രാൻഡുകൾ  ഓഫർ മേളയുടെ ഭാഗമാകും.  ലുലു ഹാപ്പിനസ് ലോയലിറ്റി ആപ്പ് അംഗങ്ങൾക്ക്  ഏർലി ആക്‌സസ് വഴി  ഇന്ന്  (ജൂലൈ 8) മുതൽ ‌വിലക്കിഴിവ് ഷോപ്പിങ് ആസ്വദിക്കാനാകും. മെഗാ സെയിൽ ദിവസങ്ങളിൽ മാൾ രാവിലെ 8 മണി മുതൽ  പുലർച്ചെ 2 മണി വരെ തുറന്ന് പ്രവർത്തിക്കും.

പ്രമുഖ ബ്രാൻഡുകളുടെ ഫാഷൻ തുണിത്തരങ്ങൾ, ലൈഫ് സ്റ്റൈൽ ഉത്പന്നങ്ങൾ എന്നിവയെല്ലാം 50 ശതമാനം വിലക്കുറവിൽ സ്വന്തമാക്കാൻ സാധിക്കും. എൻഡ് ഓഫ് സീസൺ സെയിലിന്റെ ഭാഗമായി ലുലു ഫാഷൻ സ്റ്റോറിൽ വിവിധ ബ്രാൻഡഡ് തുണിത്തരങ്ങൾക്ക് 50 ശതമാനം വരെ ഓഫറുണ്ട്. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ, ലുലു കണക്ട് എന്നിവയിലെല്ലാം വിലക്കുറവുണ്ട്. ലുലു കണക്ടിൽ ടിവി, ഫ്രിഡ്ജ്, മൊബൈൽ ഫോൺ, ലാപ്ടോപ്പ്,  വാഷിങ്ങ് മെഷിൻ ,മറ്റ്  ഗൃഹോപകരണങ്ങൾ എന്നിവയും ആകർഷകമായ കിഴിവിൽ വാങ്ങാം.

നാല് ദിവസം നീണ്ടുനിൽക്കുന്ന മെഗാ സെയിലിനോട് അനുബന്ധിച്ച് ലുലു മാളിൽ വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഉപഭോക്താക്കളുടെ യാത്ര സുഗമമാക്കുന്നതിനായി കൊച്ചി മെട്രോ സർവീസുകൾ രാത്രി 12:15 വരെ  അധിക സർവീസുകൾ നടത്തും. കൂടാതെ മാളിൽ എത്തുന്ന വാഹനങ്ങൾക്കായി പ്രത്യേക പാർക്കിങ് ക്രമീകരണങ്ങളും അധിക സുരക്ഷാ ജീവനക്കാരെയും വിന്യസിച്ചിട്ടുണ്ട്. മരടിലെ ലുലു ഡെയ്ലിയിലും ഓഫർ വിൽപ്പന നടക്കും. ലുലു ഓൺ സെയിൽ ഓഫർ വിൽപ്പന നിബന്ധനകൾക്ക് വിധേയമായിരിക്കും.

മെ​ഗാ സെയിലിനെ വരവേൽക്കാൻ പാലക്കാട് ബൈക്ക് റാലി

പാലക്കാട്: 50 ശതമാനം വിലക്കുറവുമായി ലുലു മാളിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ലുലു ഓൺ സെയിൽ വ്യാഴായ്ച്ച തുടക്കമാകും. ജൂലൈ 9 മുതൽ 12 വരെയുള്ള നാല് ദിവസങ്ങളിലാണ് ലുലു ഓൺ സെയിൽ നടക്കുക. മെ​ഗാ സെയിലിന്റെ ഭാ​ഗമായി പാലക്കാട് ലുലുമാളിൽ സംഘടിപ്പിച്ച ബൈക്ക് റാലി പാലക്കാട് ലുലു റീട്ടെയിൽ ജനറൽ മാനേജർ ആർ.രാജീവ്, മാൾ മാനേജർ നാരായണൻ പട്ടേരി എന്നിവർ ചേർന്ന് ഫ്ളാ​ഗ് ഓഫ് ചെയ്തു. ചുവന്ന ജേഴ്സിയണിഞ്ഞ് സ്റ്റാഫുകൾ അണിനിരന്ന ബൈക്ക് റാലി ന​ഗരം ചുറ്റിയാണ് മെ​ഗാ സെയിലിന്റെ വരവറിയിച്ചത്. ലുലു മാളിൽ പ്രവർത്തിക്കുന്ന വിവിധ ഷോപ്പുകളും ദേശീയ അന്താരാഷ്ട്ര ബ്രാൻഡുകളും ഓഫർ മേളയുടെ ഭാഗമാകും. പ്രമുഖ ബ്രാൻഡുകളുടെ ഫാഷൻ തുണിത്തരങ്ങൾ, ലൈഫ് സ്റ്റൈൽ ഉത്പന്നങ്ങൾ എന്നിവയെല്ലാം 50 ശതമാനം വിലക്കുറവിൽ ഇവിടെ നിന്ന് സ്വന്തമാക്കാൻ സാധിക്കും. എൻഡ് ഓഫ് സീസൺ സെയിലിന്റെ ഭാഗമായി ലുലു ഫാഷൻ സ്റ്റോറിലും വൻ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ, ലുലു കണക്ട് എന്നിവയിലെല്ലാം 50 ശതമാനം വിലക്കുറവോടെ ഷോപ്പിങ്ങ് നടത്താൻ സാധിക്കും. മെ​ഗാ സെയിലിന്റെ ഭാ​ഗമായി ലുലു ഹാപ്പിനസ് ലോയലിറ്റി ആപ്പ് അംഗങ്ങൾക്ക് ഏർലി ആക്‌സസ് വഴി ജൂലൈ 8 മുതൽ ലുലു കണക്ട്, ഫാഷൻ സ്റ്റോറുകളിൽ ഷോപ്പിങ് നടത്താനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഏർലി സെയിലിലൂടെ ലുലു ഫാഷൻ സ്റ്റോറിൽ നിന്നോ ലുലു കണക്റ്റിലോ ഷോപ്പിങ്ങ് നടത്തുന്ന ഉപഭോക്താക്കൾക്ക്, ലക്കി ഡ്രോയിലൂടെ 65-ഇഞ്ച് QLED ടിവി നേടാനുള്ള അവസരവും ഒരുങ്ങും. നിത്യോപയോഗ സാധനങ്ങൾ, ഗ്രോസറി, ഫാഷൻ വസ്ത്രങ്ങൾ എന്നിവയ്ക്ക് പുറമെ ലുലു കണക്ടിലെ തിരഞ്ഞെടുക്കപ്പെട്ട ഇലക്ട്രോണിക്സ്, ഡിജിറ്റൽ ഗാഡ്‌ജെറ്റുകൾ എന്നിവയും ആകർഷകമായ ഡിസ്‌കൗണ്ടിൽ വാങ്ങാം. നാല് ദിവസം നീണ്ടുനിൽക്കുന്ന മെഗാ സെയിലിനോട് അനുബന്ധിച്ച് ലുലു മാളിൽ വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മെ​ഗാ സെയിൽ ദിവസങ്ങളിൽ രാവിലെ 8 ന് തുറക്കുന്ന മാൾ രാത്രി 2 മണിവരെ തുറന്ന് പ്രവർത്തിക്കും. ഓഫർ സെയിൽ നിബന്ധനകൾക്ക് വിധേയമായിരിക്കും.

മലബാറിന് ഷോപ്പിങ്ങ് ഉത്സവമൊരുക്കി ലുലു ഓൺ സെയിൽ

കോഴിക്കോട്: മലബാറിലെ ഷോപ്പിങ്ങ് പ്രേമികൾക്ക് വിലക്കുറവിന്റെ ഉത്സവകാലം സമ്മാനിക്കുന്ന ലുലു ഓൺ സെയിൽ വ്യാഴാഴ്ച)തുടങ്ങും. ജൂലൈ 9 മുതൽ 12 വരെ നാല് ദിവസങ്ങളിലായി അരങ്ങേറുന്ന ലുലു ഓൺ സെയിലിൽ ലുലു മാളിൽ പ്രവർത്തിക്കുന്ന വിവിധ ഷോപ്പുകളും അന്താരാഷ്ട്ര, ദേശീയ ബ്രാൻഡുകളും ഓഫർ മേളയുടെ ഭാഗമാകും. 50 ശതമാനം വിലക്കുറവിൽ ഫാഷൻ ലൈഫ് സ്റ്റൈൽ ഉത്പ്പന്നങ്ങൾ ലുലു ഓൺ സെയിലിലൂടെ വാങ്ങാൻ സാധിക്കും. കൂടാതെ എൻഡ് ഓഫ് സീസൺ സെയിലിന്റെ ഭാ​ഗമായി ലുലു ഫാഷൻ സ്റ്റോറുകളിലും 50 ശതമാനം വിലക്കുറവിൽ ബ്രാൻഡ് വസ്ത്രങ്ങൾ വാങ്ങാം. ലുലു ഹൈപ്പർമാർക്കറ്റിൽ നിത്യോപയോ​ഗ സാധനങ്ങൾ, ​ഗ്രോസറി ഉത്പ്പന്നങ്ങൾ എന്നിവ വിലക്കുറവിൽ വാങ്ങാൻ അവസരമൊരുങ്ങും. ലുലു കണക്ട് സ്റ്റോറിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഇലക്ട്രോണിക്സ് ഉത്പ്പന്നങ്ങൾ, ​ഗൃഹോപകരണങ്ങൾ എന്നിവ 50 ശതമാനം വിലക്കുറവിൽ വാങ്ങാം. ലുലു ഹാപ്പിനസ്സ് ലോയലിറ്റി ആപ്പ് അംഗങ്ങൾക്ക് ഏർലി ആക്‌സസ് വഴി മറ്റുള്ളവർക്ക് മുൻപേ ജൂലൈ 8 മുതൽ തന്നെ ഓഫർ ഷോപ്പിങ് ആസ്വദിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ‌ഓഫർ സെയിൽ നിബന്ധനകൾക്ക് വിധേയമായിരിക്കും.