ലുലു ഓൺ സെയിലിനെ വരവേൽക്കാൻ ഡബിൾ ഡക്കറിൽ വിളമ്പര ജാഥ;ഫ്ളാറ്റ് ഫിഫ്റ്റി മെ​ഗാ സെയിൽ ജൂലൈ 9 മുതൽ 12 വരെ

ലുലു ഓൺ സെയിലിനെ വരവേൽക്കാൻ ഡബിൾ ഡക്കറിൽ വിളമ്പര ജാഥ;ഫ്ളാറ്റ് ഫിഫ്റ്റി മെ​ഗാ സെയിൽ ജൂലൈ 9 മുതൽ 12 വരെ

കോഴിക്കോട്: ഷോപ്പിങ്ങ് പ്രേമികൾക്ക് വിലക്കുറവിന്റെ ഉത്സവകാലം സമ്മാനിക്കുന്ന ലുലു ഓൺ സെയിലിനെ വരവേൽക്കാൻ വിളമ്പര ജാഥ സംഘടിപ്പിച്ച് കോഴിക്കോട് ലുലുമാൾ. കെ.എസ്.ആർ.ടി.സി ഡബിൾ ഡക്കർ ബസിൽ സംഘടിപ്പിച്ച വിളമ്പര ജാഥ ന​ഗരത്തിന് കൗതുകക്കാഴ്ചയായി മാറി. ലുലു ഓൺ സെയിലിന്റെ ജേഴ്സിയണിഞ്ഞ് ലുലുമാളിലെ ജീവനക്കാരും ഉദ്യോ​ഗസ്ഥരും ​ഡബിൾ ഡക്കറിൽ നടത്തിയ പ്രചരണ ജാഥയ്ക്ക് വൻ പങ്കാളിത്തമാണ് ലഭിച്ചത്. ലുലു കോഴിക്കോട് റീജണൽ ഡയറക്ടർ ഷെരീഫ് മാട്ടിൽ ഫ്ളാ​ഗ് ഓഫ് ചെയ്തതോടെ ഡബിൾ ഡക്കർ ബസ് ന​ഗരം ചുറ്റി. വ്യത്യസ്തമായ വിളംമ്പരജാഥ ​ന​ഗരഹൃദയം ചുറ്റിയാണ് തിരികെ മാളിൽ എത്തിചേർന്നത്. വിളംമ്പരജാഥയുടെ ഭാ​ഗമായി ബസിനെ അനു​ഗമിച്ച് ബൈക്ക് റാലിയും ചടങ്ങിന്റെ മാറ്റ് കൂട്ടി.

ജൂലൈ 9 മുതൽ 12 വരെ നാല് ദിവസങ്ങളിലായി അരങ്ങേറുന്ന ലുലു ഓൺ സെയിലിൽ ലുലു മാളിൽ പ്രവർത്തിക്കുന്ന വിവിധ ഷോപ്പുകളും അന്താരാഷ്ട്ര, ദേശീയ ബ്രാൻഡുകളും ഓഫർ മേളയുടെ ഭാഗമാകും. 50 ശതമാനം വരെ വിലക്കുറവിൽ ഫാഷൻ ലൈഫ് സ്റ്റൈൽ ഉത്പ്പന്നങ്ങൾ വാങ്ങാൻ സാധിക്കും. കൂടാതെ എൻഡ് ഓഫ് സീസൺ സെയിലിന്റെ ഭാ​ഗമായി ലുലു ഹൈപ്പർമാർക്കറ്റ്, ലുലു കണക്ട്, ലുലു ഫാഷൻ സ്റ്റോറുകളിൽ നിന്ന് 50 ശതമാനം വിലക്കുറവിൽ സാധനങ്ങൾ വാങ്ങാം. ലുലു കണക്ട് സ്റ്റോറിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഇലക്ട്രോണിക്സ് ഉത്പ്പന്നങ്ങൾ, ​ഗൃഹോപകരണങ്ങൾ എന്നിവ 50 ശതമാനം വിലക്കുറവിൽ വാങ്ങാനും അവസരമൊരുങ്ങും.

പ്രമുഖ ബ്രാൻഡുകളുടെ ഫാഷൻ തുണിത്തരങ്ങൾ, ലൈഫ് സ്റ്റൈൽ ഉത്പന്നങ്ങൾ എന്നിവയെല്ലാം 50 ശതമാനം വരെ വിലക്കുറവിൽ സ്വന്തമാക്കാനുള്ള മികച്ച അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. കൂടാതെ, ലുലു ഹാപ്പിനസ്സ് ലോയലിറ്റി ആപ്പ് അംഗങ്ങൾക്ക് ഏർലി ആക്‌സസ് വഴി മറ്റുള്ളവർക്ക് മുൻപേ ജൂലൈ 8 മുതൽ തന്നെ ഈ ഓഫർ ഷോപ്പിങ് ആസ്വദിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ‌

പടം അടിക്കുറിപ്പ്:

കോഴിക്കോട് ലുലുമാളിൽ ആരംഭിക്കുന്ന ലുലു ഓൺ സെയിലിന്റെ ഡേറ്റ് അനൗൺസ്മെന്റിന്റെ ഭാ​ഗമായി കെ.എസ്.ആർ.ടി.സി ഡബിൾ ഡക്കർ ബസിൽ സംഘടിപ്പിച്ച വിളമ്പര ജാഥയും ബൈക്ക് റാലിയും.

പടം-2

കോഴിക്കോട് ലുലുമാളിൽ ആരംഭിക്കുന്ന ലുലു ഓൺ സെയിലിന്റെ ഡേറ്റ് അനൗൺസ്മെന്റിന്റെ ഭാ​ഗമായി കെ.എസ്.ആർ.ടി.സി ഡബിൾ ഡക്കർ ബസിൽ സംഘടിപ്പിച്ച വിളമ്പര ജാഥ കോഴിക്കോട് ലുലുമാൾ റീജണൽ ഡയയറക്ടർ ഷെരീഫ് മാട്ടിൽ ഫ്ളാ​ഗ് ഓഫ് ചെയ്യുന്നു. മാൾ മാനേജർ അരുൺദാസ്, ബയിങ് മാനേജർ പ്രദീപ്‌ എന്നിവർ സമീപം.