തൃപ്രയാർ(തൃശ്ശൂർ): ആഴക്കടൽ മത്സ്യബന്ധനത്തിന് വിലക്ക് തുടങ്ങിയതോടെ ദുരിതത്തിലായ നാട്ടികയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സഹായവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. കാലവർഷവും ട്രോളിങ് നിരോധനനവും തുടങ്ങിയതോടെ വറുതിയിലായ മത്സ്യബന്ധന തൊഴിലാളി കുടുംബംഗങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം നടത്തിയാണ് എം.എ. യൂസഫലി സഹായവുമായി എത്തിയത്. അരിയും പലവഞ്ജന സാധനങ്ങളും ഉൾപ്പെടുന്ന ഭക്ഷ്യകിറ്റാണ് മത്സ്യത്തൊഴിലാളികൾക്കായിക്ക് വിതരണം ചെയ്തത്.
നാട്ടിക ബീച്ചിൽ നടന്ന ചടങ്ങിൽ ഗീതാഗോപി എം.എൽ.എ ഭക്ഷ്യകിറ്റിന്റെ വിതരണോദ്ഘാടനം നിർവഹിച്ചു.

വറുതി കാലഘട്ടത്തിൽ മത്സ്യത്തൊഴിലാളികളെ ചേർത്ത് പിടിച്ച യൂസഫലിയുടെ പിന്തുണയ്ക്ക് എം.എൽ.എ നന്ദി രേഖപ്പെടുത്തി. കാലങ്ങളായി എം.എ യൂസഫലി ജന്മനാട്ടിലെ നാട്ടുകാർക്കായി വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് സഹായ പ്രവർത്തനങ്ങൾ തുടരുകയാണ്. മത്സ്യത്തൊഴിലാളികളെ ചേർത്ത് പിടിക്കുന്ന അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ഗീതാ ഗോപി കൂട്ടിച്ചേർത്തു.
നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വിനു അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് കെ.എ ഷൗക്കത്തലി, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ പി.എം സിദ്ദിഖ്, വാർഡ് അംഗം സിനി രാജീവ് , ലുലു ഗ്രൂപ്പ് സിഎംഡിയുടെ സെക്രട്ടറി ഇ.എ ഹാരീസ്, ലുലു മീഡിയ ഹെഡ് എൻ.ബി സ്വരാജ് , കൊടിയമ്പുഴ ദേവസ്വം സെക്രട്ടറി കെ.പി നാരായണൻ,
മത്സ്യബന്ധന തൊഴിലാളികളി പ്രതിനിധി സുബൈർ നാട്ടിക എന്നിവർ പ്രസംഗിച്ചു.
പടം അടിക്കുറിപ്പ്:
നാട്ടികയിലെ മത്സ്യബന്ധന തൊഴിലാളികൾക്കായി എം.എ യൂസഫലിയുടെ സഹായമായ ഭക്ഷ്യകിറ്റിന്റെ വിതരണം നാട്ടിക എം.എൽ.എ ഗീതാ ഗോപി നിർവഹിക്കുന്നു. എൻ.ബി സ്വരാജ്, സിനി രാജീവ്, പി വിനു. കെ.എ ഷൗക്കത്തലി, ഇ.എ ഹാരീസ്, പി.എം സിദ്ദിഖ്, സുബൈർ നാട്ടിക എന്നിവർ സമീപം.